വയനാട് കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൻ്റെ ഇരകളെ സർക്കാർ അവഗണിക്കുന്നതായി ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

മക്കിമല: വയനാട് മാനന്തവാടിയിലെ കണ്ണോത്തുമല വാഹനാപകടത്തിന്റെ ഇരകളെ സർക്കാർ അവഗണിക്കുന്നതായി ആക്ഷേപം. ജീപ്പ് അപകടം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ഇരകൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചില്ല. പ്രദേശവാസികളുടെ പട്ടയ പ്രശ്‌നമടക്കമുള്ള വിഷയങ്ങളിലും സർക്കാർ ഇടപെടൽ വൈകുകയാണ്. കഴിഞ്ഞ മാസം 25 നാണ് കണ്ണോത്തുമലയിൽ ജീപ്പ് മറിഞ്ഞ് അതി ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള 9 തോട്ടം തൊഴിലാളികൾ ദാരുണമായി മരിച്ചത്. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

നാടിനെ നടുക്കിയ സംഭവത്തിൽ ധനസഹായത്തിനായി മാനന്തവാടി തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഇതുവരെ ഇരകൾക്ക് ലഭ്യമായിട്ടില്ല. ഓരോ കുടുംബവും പ്രത്യേകം ഓൺലൈനായി അപേക്ഷ നൽകണമെന്ന സാങ്കേതികത്വവും ഓണാവധി മൂലമുണ്ടായ കാലതാമസവുമെല്ലാമാണു ധനസഹായം വൈകുന്നതിന് അധികൃതർ നിരത്തുന്ന കാരണങ്ങൾ. എന്നാൽ, മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ ദയനീയാവസ്ഥ പരിഹരിക്കാൻ സാങ്കേതികത്വങ്ങൾ മറികടന്നുള്ള നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....