പത്തനംതിട്ട പാറക്കടവ് പാലത്തില്‍ നിന്നും മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി അച്ചന്‍കോവിലാറ്റിലേക്ക് തള്ളുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിലെ പാറക്കടവ് പാലത്തില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ മാലിന്യങ്ങള്‍ അച്ചന്‍കോവിലാറ്റിലേക്ക് എറിയുന്നത് പതിവാകുന്നു. വാഹനത്തില്‍ എത്തിക്കുന്ന മാലിന്യങ്ങള്‍ പാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ഇടുകയാണ് ചെയ്യുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വലിയ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി നദിയില്‍ എറിയുന്ന മാലിന്യം പ്രദേശത്ത് ദുര്‍ഗന്ധത്തിനും രോഗത്തിനും കാരണമാകുന്നു. മാലിന്യം വീഴുന്ന ഈ വെള്ളമാണ് പത്തനംതിട്ട നഗരത്തിലെ ശുദ്ധജല പദ്ധതികളിലേക്ക് പമ്പ് ചെയ്യുന്നത്. പത്തനംതിട്ട നഗരത്തെയും പ്രമാടം ഗ്രാമ പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് പാറക്കടവ് പാലം.

നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇതെന്നും രാത്രിയിലാണ് ഇവിടെ തള്ളുന്നതെന്നുമാണ് സംശയിക്കുന്നത്. മാലിന്യം നദിയിലും പരിസരത്തും ഇടരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതാരും ഗൌനിക്കുന്നില്ല. വേനലായതോടെ നദിയിലെ വെള്ളം കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നുണ്ട്. പാലത്തിന്റെ കരയിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും തെര്‍മ്മോക്കോള്‍ മാലിന്യങ്ങളും തള്ളിയിട്ടുണ്ട്. സമീപത്തെ കുറ്റിക്കാടുകളും മാലിന്യ കേന്ദ്രമായി മാറുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...