ജി. സുധാകരന്‍ പാര്‍ട്ടിയെയും എല്‍.ഡി.എഫിനെയും ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആര്‍ നാസര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ച മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി സുധാകരനെതിരെ സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. ജി. സുധാകരന്‍ പാര്‍ട്ടിയെയും എല്‍.ഡി.എഫിനെയും ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആര്‍ നാസര്‍ പറഞ്ഞു. പ്രധാന ചുമതല വഹിച്ച നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തീരുമാനമാണിതെന്നും തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ എടുത്ത തീരുമാനം ശരിയായില്ലെന്നും ആര്‍ നാസര്‍ പറഞ്ഞു. രക്തസാക്ഷിയുടെ സഹോദരന്‍ എന്ന നിലയില്‍ മുന്തിയ പരിഗണന ജി സുധാകരന് നല്‍കിയിട്ടുണ്ടെന്നും ഒരിക്കല്‍പ്പോലും അവഗണിച്ചിട്ടില്ലെന്നും ആര്‍ നാസര്‍ വ്യക്തമാക്കി.

‘സംസ്ഥാന സമിതി അംഗത്വം ഒഴിവാക്കിയ ശേഷം ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ പലതവണ ക്ഷണിച്ചു. പങ്കെടുക്കാതിരുന്നത് അദ്ദേഹമാണ്. പുന്നപ്ര – വയലാര്‍ ദീപശിഖ കൈമാറാന്‍ വി.എസിന് ശേഷം നിയോഗിച്ചത് ജി സുധാകരനെയാണ്. അവഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പ്രധാന പരിപാടിക്ക് നിയോഗിക്കില്ലായിരുന്നു. നിരവധി പരിപാടികളില്‍ പങ്കെടുപ്പിച്ചു. ജി സുധാകരന്‍ പറഞ്ഞത് അനുസരിച്ചാണ് ഡി സി ബ്രാഞ്ചില്‍ ഉള്‍പ്പെടുത്തിയത്. അംഗത്വം പുതുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതാണ്. ഫോം കൊടുത്തപ്പോള്‍ ഡിസിയില്‍ കൊടുക്കാം എന്ന് മറുപടി പറഞ്ഞു. വാര്‍ത്തകള്‍ വരുമ്പോഴാണ് അംഗത്വം പുതുക്കിയില്ലെന്ന് വിവരമറിയുന്നത്. ഒഴിവാക്കാന്‍ ഒരു ആലോചനയുമില്ലായിരുന്നു. ഒരുതരത്തിലും അദ്ദേഹത്തെ അവഗണിച്ചിട്ടില്ല’: ആര്‍ നാസര്‍ പറഞ്ഞു.

ഇത്തരമൊരു നിലപാട് സ്വീകരിക്കരുതെന്ന് ജി സുധാകരനോട് ഇന്നലെയും പോയി പറഞ്ഞിരുന്നെന്നും ആലപ്പുഴ ജില്ലയെ സംബന്ധിച്ച് പ്രധാനപ്പെട്ട നേതാവാണ് അദ്ദേഹമെന്നും ആര്‍ നാസര്‍ പറഞ്ഞു. പാര്‍ട്ടി ക്ലാസ് എടുത്തിരുന്ന ഒരാള്‍ക്ക് ഇങ്ങനെ ഒരു അപചയം ഉണ്ടാകുന്നത് ഗൗരവതരമാണെന്നും ഇത്തരം സഖാക്കള്‍ക്കും അപചയം വരുമെന്നത് വലിയ പാഠമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം പഠിച്ചുമനസിലാക്കി 63 വര്‍ഷം പ്രവര്‍ത്തിച്ച നേതാവിന് ഒരിക്കലും ഇങ്ങനെ അപചയം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പാര്‍ട്ടിയില്‍ സ്വയം വിമര്‍ശനം നടത്തേണ്ട കാര്യമാണിതെന്നും ആര്‍ നാസര്‍ പറഞ്ഞു. ‘ജി സുധാകരന്‍ മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന് കരുതുന്നു. ഇത്രയും മത്സരിച്ച മറ്റൊരു നേതാവ് ആലപ്പുഴ ജില്ലയിലില്ല. എച്ച് സലാമിനെ ജി സുധാകരനാണ് നിര്‍ദേശിച്ചത്. ഭുവനേശ്വരനെ കൊലപ്പെടുത്തിയത് കെ.എസ്‌.യു.- ഡി.എസ്‌.യു ഗുണ്ടകളാണ്. രക്തസാക്ഷിയുടെ സഹോദരനെ വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കുന്ന സാഹചര്യം ആഗ്രഹിക്കുന്നില്ല. ഇനി അദ്ദേഹവുമായി ചര്‍ച്ചയില്ല. സുധാകരനൊപ്പം ജില്ലയിലെ പാര്‍ട്ടിയിലെ ഒരാള്‍ പോലും പോകില്ല’: ആര്‍ നാസര്‍ പറഞ്ഞു. അമ്പലപ്പുഴയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി മാറില്ലെന്നും എച്ച് സലാം തന്നെ മത്സരിക്കുമെന്നും ആര്‍ നാസര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ...

0
ഡൽ‌ഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഐഎം ജനറൽ...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...