നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് സജീവമാകാൻ ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് സജീവമാകാൻ ബിജെപി. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ ആദ്യ പട്ടിക പ്രഖ്യാപിക്കുമെന്ന് സൂചന. 50 മണ്ഡലങ്ങളിലെ ചർച്ചകൾ നേതൃത്വം പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിൽ ബം​ഗാളിലെ നൂറ് സീറ്റുകളിലും തീരുമാനം ഉണ്ടാകും. പ്രധാനമന്ത്രിയടക്കം യോ​ഗത്തിൽ പങ്കെടുക്കും. യോ​ഗത്തിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്നുള്ള നേതാക്കളും ഡൽഹിയിലെത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ഐക്യം ഉറപ്പിക്കാൻ നേതാക്കൾക്ക് ബിജെപി കേന്ദ്ര നേതൃത്വം നിർദേശം നൽകിയിരുന്നു.

ബിഡിജെഎസ് അടക്കമുള്ള സഖ്യ കക്ഷികളുടെ സീറ്റുകളിൽ ബിജെപിയുടെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിർദേശമുയർന്നു. അമിത് ഷാ അടക്കം പങ്കെടുത്ത യോഗത്തിലാണ് നിർദേശം. ഇന്നലെ നടന്ന യോഗത്തിൽ കേരള നേതൃത്വം നൽകിയത് അൻപത് സ്ഥാനാർഥികളുടെ പട്ടികയാണ്. ദേശീയ നേതൃത്വം കാര്യമായ മാറ്റം നിർദേശിച്ചിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. 12 ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയിൽ പ്രധാനമന്ത്രിയുടെ നിർദേശം നിർണായകമായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...