കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഡോക്ടര്‍ക്ക് മെമ്മോ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ കുറവാണെന്ന് ചൂണ്ടിക്കാണിച്ച സര്‍ജ്ജന്‍ ഡോ. ശിവപ്രസാദിന് മെമ്മോ നല്‍കി കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രണ്ടായിരത്തിലധികം ഓപ്പറേഷനുകള്‍ കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജ് അധികൃതരുടെ അനുമതിയില്ലാതെ കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജ് സര്‍ജ്ജനും ഇത്തരത്തില്‍ ഒരു നോട്ടീസ് പതിപ്പിക്കാന്‍ കഴിയില്ല. ആശുപത്രിയില്‍ അപര്യാപ്തതയുണ്ട് എങ്കില്‍ ബന്ധപ്പെട്ട അധികാരികളെ ആദ്യം അറിയിക്കണമായിരുന്നു. മെഡിക്കല്‍ ഐ.സി.യുവും തീയേറ്റര്‍ ഐ.സി.യുവും പ്രവര്‍ത്തിക്കുന്നു. ആവശ്യത്തിനുള്ള ജീവനക്കാരും ഉണ്ട്. ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും അറിയാതെയാണ് അദ്ദേഹം സമ്മത പത്രം എഴുതി ഒട്ടിച്ചതെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ഷാജി പറഞ്ഞു.

സംഭവത്തില്‍ വിശദീകരണം തേടി മെമ്മോ നല്‍കിയിട്ടും ഡോ.ശിവപ്രസാദ് മെമ്മോ കൈപ്പറ്റാന്‍ തയ്യാറായിട്ടില്ല. ഇതിനാല്‍ മെമ്മോ മെയില്‍ ചെയ്ത് കൊടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ കുറവാണെന്നും ഇതിനാല്‍ ശസ്ത്രക്രിയ നടത്തി എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ജ്ജന്‍ ഉത്തരവാദിയല്ല എന്നും കാണിച്ച് ഡോ.ശിവപ്രസാദ് ഓ.പി മുറിയുടെ വാതിലില്‍ സമ്മതപത്രം ഒട്ടിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയവും ഉരുൾപൊട്ടലും; നാല് മരണം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലുണ്ടായ മഴയുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ...

വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്

0
ഡല്‍ഹി: എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി...

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....