വീടുകളിൽ പോർച്ചിൽ കിടക്കുന്ന വാഹനങ്ങളിൽ നിന്നും ഇന്ധനം മോഷ്ടിക്കുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട : ജില്ലാ അതിർത്തിയായ ഏഴാംമൈൽ ജംക്‌ഷനിലും പരിസരങ്ങളിലും വാഹനങ്ങളിൽ നിന്നും ഇന്ധനം കവരുന്നതു പതിവാകുന്നു. സാമൂഹികവിരുദ്ധശല്യം രൂക്ഷമായെന്നും പരാതിയുണ്ട്. ഭരണിക്കാവ്– വണ്ടിപ്പെരിയാർ ദേശീയപാതയും ചിറ്റുമല– തെങ്ങമം പ്രധാന പാതയും സംഗമിക്കുന്ന ജംക്‌ഷനിൽ റോഡിന്റെ വശങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങളുടെയും മതിലുകളില്ലാത്ത വീടുകളുടെ പോർച്ചിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളിൽ നിന്നുമാണ് ഇന്ധനം കവരുന്നത്. രാത്രി നിർത്തിയിടുന്ന ഭാരവാഹനങ്ങളിലും നിന്നും ഇന്ധനം കവർന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം രണ്ടു ഇരുചക്രവാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റിയെടുത്തു. അടുത്തിടെ തെരുവുവിളക്കുകളുടെ ഫ്യൂസുകൾ ഊരിക്കൊണ്ടുപോയിരുന്നു. ശാസ്താംകോട്ട, ഏനാത്ത്, ശൂരനാട് പോലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായ മേഖലയെ ആരും തന്നെ ശ്രദ്ധിക്കാത്ത സ്ഥിതിയാണ്. പൊലീസ് പട്രോളിങ് ശക്തമാക്കി സാമൂഹികവിരുദ്ധശല്യം നിയന്ത്രിക്കണമെന്നാണ് ആവശ്യം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...