കുടകില്‍ ജോലിക്കിടെ കാണാതായ ആദിവാസി യുവാവ് മുങ്ങി മരിച്ചെന്ന് നിഗമനം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വെള്ളമുണ്ടയില്‍ നിന്ന് കുടകില്‍ കാര്‍ഷിക ജോലികള്‍ക്കായി പോയ ആദിവാസി യുവാവ് വാളാരംകുന്ന് കോളനിയിലെ ശ്രീധരന്‍ (49) മുങ്ങി മരിച്ചതായി നിഗമനം. വെള്ളമുണ്ട പോലീസ് കുടകിലെത്തി നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ വ്യക്തത വരുത്താനായത്. കഴിഞ്ഞ ഫെബ്രുവരി 17ന് കുടക് ജില്ലയിലുള്‍പ്പെട്ട ശ്രീമംഗലം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉതുക്കേരിയില്‍ സ്വകാര്യവ്യക്തിയുടെ കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം ബന്ധുക്കളെ കാത്ത് മടിക്കേരി ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നെങ്കിലും പിന്നീട് സംസ്‌കരിക്കുകയായിരുന്നു.

ഇക്കാര്യം അറിഞ്ഞ കേരള പൊലീസ് ശ്രീമംഗലം പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കുകയായിരുന്നു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമെന്നും അമിതമായി മദ്യം അകത്ത് ചെന്നിട്ടുണ്ടായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നതായി ശ്രീമംഗലം പോലീസ് വിശദമാക്കി. തുടര്‍ന്ന് ശ്രീമംഗലം പോലീസിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരിച്ചത് ശ്രീധരനായിരിക്കാം എന്ന നിഗമനത്തില്‍ എത്തിയത്. അന്വേഷണത്തിനിടെ ശ്രീധരനും ഒപ്പമുണ്ടായിരുന്നുവര്‍ക്കും ജോലി നല്‍കിയ തൊഴിലുടമയെ കണ്ട പോലീസ് ഇയാളില്‍ നിന്നും വിവരങ്ങള്‍ തിരക്കി. ജോലി തീര്‍ന്നതോടെ ശ്രീധരനെയും സംഘത്തെയും പത്താം തീയ്യതി ബസ് സ്റ്റോപ്പില്‍ കൊണ്ടുവിട്ടിരുന്നു. എല്ലാവരും നാട്ടിലേക്ക് തിരിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലായിരുന്നു തൊഴിലുടമ ഗിരിയുണ്ടായിരുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പുനഃപരീക്ഷയ്ക്ക് മുമ്പ് വീണ്ടും ആത്മഹത്യ ; ഹൈദരാബാദിൽ വിദ്യാർത്ഥി ജീവനൊടുക്കി

0
ഹൈദരാബാദ് : നീറ്റ് പുനഃപരീക്ഷ നടക്കുന്നതിന് മുമ്പ് വീണ്ടും വിദ്യാർത്ഥി ആത്മഹത്യ....

മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമി ‘ലഫ്റ്റനന്റ് കേണൽ’ പോലീസ് പിടിയിൽ

0
പനാജി: നിരോധിത തീവ്രവാദ സംഘടനയായ മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ പ്രമുഖ...

തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍

0
പാലക്കാട്: തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍...

വിശാഖപട്ടണത്തേക്കുള്ള രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0
ഹൈദരാബാദ് : മോശം കാലാവസ്ഥയെ തുടർന്ന് വിശാഖപട്ടണത്തേക്ക് പോകേണ്ട രണ്ട് വിമാനങ്ങൾ...