പിഎസ്‌സി പരീക്ഷ കോപ്പിയടി ; ആദ്യ കുറ്റപത്രത്തിലെ പിഴവുകൾ തിരുത്തി ക്രൈംബ്രാഞ്ച് ; പുതുക്കിയ കുറ്റപത്രം നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പിഎസ്‌സി പരീക്ഷ കോപ്പിയടിയിൽ പുതുക്കിയ കുറ്റപത്രം ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. എസ്എഫ്ഐ നേതാക്കൾ പ്രതികളായ കേസിലെ കുറ്റപത്രമാണ് പുതുക്കി നൽകിയത്. ആദ്യ കുറ്റപത്രത്തിൽ പിഴവുകൾ ഉണ്ടെന്ന ആരോപണം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുറ്റപത്രത്തിലെ പിഴവുകൾ ക്രൈംബ്രാഞ്ച് തിരുത്തിയത്. അതേസമയം, പുതുക്കിയ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കുറ്റപത്രത്തിൽ ഉണ്ടായിരുന്ന വിശ്വാസവഞ്ചന കുറ്റം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ. വിദ്യാധരൻ ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ കബളിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന, വിശ്വാസവഞ്ചന കുറ്റം എന്നിവയാണ് ചുമത്തിയിരുന്നത്. എന്നാൽ, വിശ്വാസവഞ്ചനയും കബളിപ്പിക്കലും ഒരുമിച്ച് നിലനിൽക്കാത്തതിനാൽ, കുറഞ്ഞ ശിക്ഷ ലഭിക്കാവുന്ന വിശ്വാസവഞ്ചന കുറ്റം ഒഴിവാക്കുകയായിരുന്നു. കുറ്റപത്രത്തിൽ 109 രേഖകളും, 39 തൊണ്ടിമുതലുകളും, 91 സാക്ഷികളുമാണ് ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...