Saturday, July 20, 2024 1:20 pm

കാട്ടൂര്‍പേട്ട ഹെല്‍ത്ത്‌ സബ്‌ സെന്‍ററിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന്‌ ആവശ്യമുയരുന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ചെറുകോല്‍ പഞ്ചായത്തിലെ ചാക്കപ്പാലം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കീഴില്‍ 11-ാം വാര്‍ഡില്‍ കാട്ടൂര്‍പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌ സബ്‌ സെന്‍ററിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന്‌ ആവശ്യമുയരുന്നു. 1987 ല്‍ കെ.കെ. നായര്‍ എം.എല്‍.എ. ആയിരുന്ന കാലത്താണ്‌ കാട്ടൂര്‍പേട്ടയില്‍ ഹെല്‍ത്ത്‌ സബ്‌ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌. കുട്ടികള്‍ക്കുള്ള പോളിയോ വാക്‌സിന്‍, മറ്റു പ്രതിരോധ മരുന്നുകള്‍, ഗര്‍ഭിണികള്‍ക്കുള്ള അയണ്‍, ഫോളിക്‌ ആസിഡ്‌ മരുന്നുകള്‍, പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ അടക്കമുള്ള മരുന്നുകളും ഈ സബ്‌ സെന്ററില്‍നിന്ന്‌ ലഭ്യമായിരുന്നത്‌ പ്രദേശവാസികള്‍ക്ക്‌ ഏറെ പ്രയോജനമായിരുന്നു.

ആഴ്‌ചയില്‍ രണ്ടുദിവസം ഡോക്‌ടറുടെ സേവനവും മറ്റു ദിവസങ്ങളില്‍ നഴ്‌സിന്റെയും ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറുടെയും സേവനവും ലഭ്യമായിരുന്നു. എന്നാല്‍ കാലപ്പഴക്കം മൂലം ജീര്‍ണാവസ്‌ഥയില്‍ ആയ ഈ കെട്ടിടത്തില്‍ സബ്‌ സെന്റര്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ ഉത്തരവ്‌ നിലവില്‍ വന്നതിനാല്‍ ആറു മാസമായി സബ്‌ സെന്റര്‍ നാരങ്ങാനം പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശത്തുള്ള ഒരു വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്‌. പ്രായമുള്ളവരും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ഈ സെന്ററിലേക്ക്‌ എത്താന്‍ വലിയ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നുണ്ട്‌.

നാഷണല്‍ ഹെല്‍ത്ത്‌ മിഷ്‌ന്റെ 2023-24സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയ കെട്ടിടം പൊളിച്ചു മാറ്റി കൂടുതല്‍ സൗകര്യത്തോടെ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച്‌ എട്ടു മാസം കഴിഞ്ഞിട്ടും പഞ്ചായത്തിന്റെ അനാസ്‌ഥ കാരണം നിര്‍മാണം ആരംഭിച്ചിട്ടില്ല. പ്രദേശവാസികളുടെ നിലവിലെ ബുദ്ധിമുട്ട്‌ മനസിലാക്കി സബ്‌ സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന്‌ സി.പി.ഐ. ചെറുകോല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൈ​​ക്രോസോഫ്റ്റ് തകരാറ് : എയർപോർട്ട് സംവിധാനങ്ങൾ സാധാരണ നിലയിലായെന്ന് വ്യോമയാന മന്ത്രി

0
ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലെ എയർലൈൻ സംവിധാനങ്ങൾ ശനിയാഴ്ച പുലർച്ച മൂന്ന് മുതൽ...

പൊട്ടി തകര്‍ന്ന് കരുവാറ്റ തട്ട റോഡ്‌ ; വലഞ്ഞ് യാത്രക്കാര്‍

0
അടൂർ : കരുവാറ്റ–തട്ട റോഡിന്റെ നവീകരണം പൂർത്തീകരിച്ചില്ല. വലഞ്ഞ് യാത്രക്കാര്‍. 2019ലാണ്...

ആറന്മുള വള്ളസദ്യകൾക്കുള്ള ഒരുക്കങ്ങൾ‌ അവസാനഘട്ടത്തിൽ

0
ആറന്മുള : പള്ളിയോടങ്ങളെ വരവേൽക്കാനൊരുങ്ങി പാർഥസാരഥി ക്ഷേത്രം. നാളെ തുടങ്ങി 2...

മലപ്പുറത്ത് നിപ ലക്ഷണങ്ങളുള്ള 15കാരന് ചെള്ളുപനി സ്ഥിരീകരിച്ചു

0
മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...