കണ്ണൂർ : വയോധികർക്ക് വീട്ടിലെത്തിയുള്ള വോട്ടിൽ കള്ളവോട്ട് നടന്നു എന്ന പരാതിയിൽ ബിഎൽഒയ്ക്കും പോളിങ് ഓഫീസർക്കും സസ്പെൻഷൻ. കണ്ണൂർ അസംബ്ലി മണ്ഡലത്തിലെ 70ാം നമ്പർ ബൂത്തിൽ കോൺഗ്രസ് അനുഭാവിയായ ബിഎല്‍ഒ കള്ളവോട്ടിന് കൂട്ട് നിന്നുവെന്ന എൽഡിഎഫിന്‍റെ പരാതിയിലാണ് ജില്ല കലക്ടറുടെ നടപടി. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കൊണ്ടാണ് കള്ള വോട്ട് ചെയ്യുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആരോപിച്ചു. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70ാം നമ്പര്‍ ബൂത്തിലെ 1420 നമ്പർ വോട്ടററായ കെ.കമലാക്ഷിക്ക് പകരം യു.ഡി.എഫ് അനുഭാവിയായ ബിഎൽഒ ഗീത 1148 നമ്പർ വോട്ടറായ വി.കമലാക്ഷിയെ കൊണ്ട് കഴിഞ്ഞ പതിനഞ്ചാം തീയതി വോട്ടു ചെയ്യിപ്പിച്ചുവെന്നായിരുന്നു എൽഡിഎഫിന്റെ പരാതി. ഈ പരാതിയിലാണ് ബിഎൽഒയെയും പോളിങ് ഓഫീസറെയും ജില്ല കലക്ടർ അരുൺ.കെ.വിജയൻ സസ്പെന്‍ഡ് ചെയ്തത്. കണ്ണൂർ നിയമസഭാ മണ്ഡലം അസി. റിട്ടേണിങ്ങ് ഓഫീസര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുമുണ്ട്.
വിശദമായ അന്വേഷണത്തിന് അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ ലോ ഓഫീസര്‍ എ.രാജ്, എന്നിവരെ ജില്ല കലക്ടർ ചുമതപ്പെടുത്തി. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. വി. കമലാക്ഷിയുടെ വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ജില്ല കലക്ടർ തേടിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം 1951ലെ 134, ഇന്ത്യന്‍ ശിക്ഷാ നിയമം 171 എഫ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഭയം കൊണ്ടാണ് കോൺഗ്രസ് കള്ളവോട്ടു ചെയ്യുന്നതെന്ന് ഇ.പി ജയരാജന്‍ കുറ്റപ്പെടുത്തി. നീതി പൂർവ്വമായി തിരഞ്ഞെടുപ്പ് നടക്കണമെന്നും സംവിധാനത്തെ അട്ടിമറിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കല്യാശേരിയിലെ ദേവിക്ക് കണ്ണു കാണുന്നില്ലെന്നും അവരെ ബ്രാഞ്ച് സെക്രട്ടറി സഹായിച്ചതാണന്നും ജയരാജന്‍ അവകാശപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1