വര്‍ധിച്ചുവരുന്ന അസ്വസ്ഥതകളും പൊട്ടിത്തെറികളും നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വര്‍ധിച്ചുവരുന്ന അസ്വസ്ഥതകളും പൊട്ടിത്തെറികളും നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍. സിപിഎം ആദര്‍ശങ്ങളില്‍ നിന്ന് വിട്ടുമാറി അധികാര കേന്ദ്രിതമായ പാര്‍ട്ടിയായി മാറിയെന്ന വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. തുടര്‍ച്ചയായ പത്ത് വര്‍ഷം അധികാരത്തിലിരുന്നത് ഇടതുപക്ഷത്തിനെ മൂല്യച്യുതിയിലേക്ക് നയിച്ചെന്നാണ് വിമര്‍ശനം. സിപിഎമ്മിനുള്ളിലെ ആശയപരവും നൈതികവുമായ തകര്‍ച്ച സംഘടനയെ ആഴത്തില്‍ ബാധിച്ചതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മുതിര്‍ന്ന ഇടത് ചിന്തകരും പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചിലര്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തുമ്പോള്‍ മറ്റു ചിലര്‍ നിശബ്ദമായി പാര്‍ട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. അധികാര കേന്ദ്രീകൃതവും വ്യക്തിനിഷ്ഠവുമായ പാര്‍ട്ടിയായി സിപിഎം മാറിയെന്നും വിമര്‍ശനമുയരുന്നുണ്ട്. ഇടത് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനേക്കാള്‍ അധികാരത്തില്‍ കടിച്ചു തൂങ്ങാനും ഇമേജ് മാനേജ്‌മെന്റിനുമാണ് പ്രാധാന്യം നല്‍കുന്നതെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ശക്തമായ കേഡര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയായിരുന്നു സിപിഎം. എന്നാലിപ്പോള്‍ ചില നേതാക്കള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നയിക്കുന്ന പാര്‍ട്ടി സംവിധാനമായി സിപിഎം മാറിയെന്നാണ് വിമര്‍ശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...