ജൽപായ്ഗുരിൽ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച 14 ബംഗ്ലാദേശ് പൗരന്‍മാരെ റെയിൽവേ സംരക്ഷണസേന അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിൽ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച 14 ബംഗ്ലാദേശ് പൗരന്‍മാരെ റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്) അറസ്റ്റ് ചെയ്തു. ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് പ്രായപൂർത്തിയാകാത്ത കുട്ടികളും അഞ്ച് വനിതകളുമടങ്ങുന്ന സംഘത്തെ നോർത്ത് ഈസ്റ്റ് എകസ്പ്രസ് ട്രെയിനിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് നിരവധി ആധാർ കാർഡുകളും ആർ.പി.എഫ് കണ്ടെടുത്തു. ഇവ വ്യാജമാണോ അതോ നിയമവിരുദ്ധ മാർഗങ്ങളിലൂടെ നിർമിച്ചതാണോ എന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലും ട്രെയിനുകളിൽ നടത്തുന്ന പതിവ് പരിശോധനയ്ക്കിടെയുമാണ് ഇവരെ കണ്ടെത്തിയതെന്ന് ഇൻസ്പെക്ടർ ബിപ്ലബ് ദത്ത വ്യക്തമാക്കി. `രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രെയിനുകൾ പരിശോധിക്കുന്നതിനിടെ ആർ.പി.എഫ് ഉദ്യോഗസ്ഥർ സംശയാസ്പദമായി ചിലരെ തിരിച്ചറിഞ്ഞു. അവരുടെ ആധാർ കാർഡുകൾ പരിശോധിച്ചപ്പോൾ അവ വ്യാജമാണെന്ന് തോന്നി. ഇതിനെത്തുടർന്ന് അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും നാല് കുട്ടികളുമടങ്ങുന്ന സംഘത്തിനെതിരെ ഞങ്ങൾ നടപടിയെടുത്തു. ഇവർ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്. ഇവരുടെ പക്കൽ നിന്ന് മലേഷ്യൻ കറൻസിയും കണ്ടെടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...