കേരളത്തിൽ ജീവിക്കാൻ കഴിയാതായിരിക്കുന്നു ; ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി. റെജി

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരളത്തിൽ ജീവിക്കാൻ കഴിയാതായിരിക്കുന്നുവെന്ന്  ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി. റെജി. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി റാന്നി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് സുരക്ഷിതമായും സമാധത്തോടെയും ജീവിക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയവർക്ക് കഠിന ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവും ചതിവും കൊള്ളയും കൊലയും പൊളിവചനങ്ങളും ദുഷ്ടൻമാരുംകള്ളപ്പറയുംചെറുനാഴിയുംചോരകുഞ്ഞുങ്ങളുടെ ജഡങ്ങളും വിലക്കയറ്റവും ലഹരി മാഫിയകളും ലൈംഗിക  വൈകൃതങ്ങളും നിറഞ്ഞ ഈ ഓണം ആഘോഷിക്കാൻ സർക്കാരിന് അവകാശമില്ലാതായിരിക്കുന്നു. വ്യക്തികളുടെ സ്വാർത്ഥത മൂലം മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും ജനാധിപത്യ ഭരണത്തിന്റെയും പ്രസക്തി നഷ്ടമായിരിക്കുന്നു.

കൊലപാതകങ്ങളുംഗുരുതരമായ കുറ്റകൃത്യങ്ങളും ലൈംഗിക  ക്രൂരകൃത്യങ്ങളും മാഫിയ-ക്രിമിനലുകളുടെ ഗുണ്ടായിസവും ലഹരിയുടെ കമ്പോളവത്കരണവും സർവ്വത്ര കള്ളക്കടത്തും പോലീസിന്റെ തണലിൽ കേരള ഭരണത്തിൽ പൊടി പൊടിക്കുന്നു. ജനാധിപത്യത്തെ ശിഥിലമാക്കി സമൂഹത്തിൽ ജാതി-രാഷ്ട്രീയ വിഘടനമുണ്ടാക്കി ബോധപൂർവ്വം പാർട്ടികളും ഭരണകൂടങ്ങളും സാമൂഹ്യ അന്തരീക്ഷം താറുമാറാക്കിയിരിക്കുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയാൻ ഓരോ പൗരനും കഴിയണമെന്നും സമകാലീന സാഹചര്യത്തിൽ ഗാന്ധി ദർശനങ്ങളുടെ പ്രസക്തി വർദ്ധിച്ചിരിക്കുന്നു എന്നും കൺവൻഷൻ വിലയിരുത്തി. കെ.പി.ജി.ഡി.നിയോജക മണ്ഡലം പ്രസിഡൻറ് പി. റ്റി.രാജു അദ്ധ്യക്കത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. ഷൈനി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി .
പ്രദീപ് കുളങ്ങര ഗാന്ധി സദസ്സിന്റെ ഭാഗമായുള്ള പഠനക്ലാസ്സ് എടുത്തു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജോൺ പി.ജോൺ, ട്രഷറർ വിൽസൻ പെരുനാട്, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ട്രഷറർ ഓമന സത്യൻ, നിയോജക മണ്ഡലം വൈസ് പ്രസിഡൻറൻമാരായ ബാബു പുത്തൻ പറമ്പിൽ, കനകലത, സെക്രട്ടറിമാരായ ജി.നന്ദകുമാർ, ശാന്തി സജി, സുധാകരൻ റ്റി.കെ., ബാബു വി., രമേശൻ എന്നിവർ പ്രസംഗിച്ചു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി റാന്നി നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.റ്റി.രാജു-പ്രസിഡൻറ്, സാബു പുത്തൻ പുരയിൽ, കനകലത ഡി., പ്രദീപ് കുളങ്ങര-ജനറൽ സെക്രട്ടറി, ജി.നന്ദകുമാർ, ശാന്തി സജി-സെക്രട്ടറിമാർ, വിൽസൻ പെരുനാട്-ട്രഷറർ എന്നിവർ ഭാരവാഹികളായി പുതിയ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...