സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചാത്തന്നൂരിൽ മൂന്നാം സ്ഥാനം ; വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സമിതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ ഞെട്ടലിലാണ് കോൺഗ്രസ് നേതൃത്വം. ഈ കനത്ത പരാജയത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ പാർട്ടി നിയോഗിച്ചു. കെപിസിസി സെക്രട്ടറി എൽ. കെ. ശ്രീദേവി ചെയർമാനായ സമിതിയിൽ ജി. ആർ. കൃഷ്ണകുമാർ, എം. സുജയ് എന്നിവരാണ് മറ്റ് അംഗങ്ങൾ. 15 ദിവസത്തിനകം റിപ്പോര്‍ട്ട് ഡിസിസിക്ക് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് ഡിസിസി കെപിസിസിക്ക് കൈമാറും. റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ കെപിസിസി മറ്റൊരു സമിതിയെ വെച്ച് അന്വേഷിക്കുമെന്നാണ് വിവരം. എല്‍ഡിഎഫ് സീറ്റായിരുന്ന ചാത്തന്നൂരില്‍ ഇത്തവണ ബിജെപിയാണ് ജയിച്ചത്. എന്‍ഡിഎയുടെ ബി ബി ഗോപകുമാറാണ് ചാത്തന്നൂരില്‍ നിന്ന് എംഎല്‍എയായത്. 4398 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗോപകുമാര്‍ വിജയിച്ചത്. ഗോപകുമാര്‍ 51923 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത് 47525 വോട്ടുകളാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവി 35276 വോട്ടുകളാണ് നേടിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...