പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടപ്പാതയില്‍ വാഹന പാര്‍ക്കിംഗ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പൊതുവേ വീതി കുറവുള്ള റോഡില്‍ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കൂടാതെയാണ് നടപ്പാതയില്‍ സ്കൂട്ടറും ബൈക്കും കയറ്റി വെക്കുന്നത്. ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍ ഉള്‍പ്പെടെ ഈ വാഹനങ്ങള്‍ക്ക് ഇടയിലൂടെ വേണം ഇപ്പോള്‍ നടന്നുപോകുവാന്‍. വാഹനം ഇടിക്കാതെ ജനങ്ങള്‍ക്ക് സുരക്ഷിതമായി നടക്കാന്‍ നിര്‍മ്മിച്ച പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ കയറ്റി വെച്ചതോടെ റോഡില്‍ ഇറങ്ങി നടന്നാണ് ആളുകള്‍ പോകുന്നത്. ഇത് വലിയ അപകട ഭീഷണിയുയര്‍ത്തുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെയും രോഗികളുടെ വലിയ തിരക്കാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അനുഭവപ്പെടുന്നത്.

ഇത്രയും ആളുകള്‍ വരുന്ന ആശുപത്രി പരിസരത്ത് വാഹന പാര്‍ക്കിങ്ങിന് ഇടമില്ലാത്തതും ഇവിടേയ്ക്ക് വരുന്നവര്‍ക്ക് ബുദ്ധിമുട്ടാകുന്നു. മുന്‍പ് ആശുപത്രിക്കുള്ളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഇടമുണ്ടായിരുന്നു എങ്കിലും ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഈ സ്ഥലവും ഇല്ലാതെയായി. ആശുപത്രി വളപ്പില്‍ നിന്നും നീക്കം ചെയ്യാതെ കിടക്കുന്ന പഴയ വാഹനങ്ങളും സ്ഥലപരിമിതിക്ക് കാരണമാകുന്നുണ്ട്. ഇത് നീക്കം ചെയ്‌താല്‍ തന്നെ ഇവിടുത്തെ പാര്‍ക്കിംഗ് പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം

0
ഇടുക്കി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി...

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...