Saturday, June 15, 2024 8:56 am

അത് ആത്മഹത്യയല്ല ; വെടിയേറ്റും കഴുത്തിൽ കുത്തേറ്റുമാണ് ഗൊരഗ്പൂർ ഐ.ഐ.ടി വിദ്യാർഥി കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: രണ്ട് വർഷം മുമ്പ് ആത്മഹത്യയെന്ന് പറഞ്ഞ് പോലീസ് എഴുതിത്തള്ളിയ ഗൊരഗ്പൂർ ​ഐ.ഐ.ടി വിദ്യാർഥി ഫൈസാൻ അഹമ്മദിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. വെടിയേറ്റും കഴുത്തിൽ കുത്തേറ്റുമാണ് 23 കാരനായ ഫൈസാൻ അഹമ്മദ് മരിച്ചതെന്നാണ് പുതിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 2022 ഒക്ടോബർ 14 നാണ് അസ്സം സ്വദേശിയും മൂന്നാം വർഷ വിദ്യാർത്ഥിയുമായ ഫൈസാനെ മറ്റൊരു വിദ്യാർഥിയുടെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം ജീർണിച്ച നിലയിലാണ് കണ്ടെത്തുന്നത്. ആത്മഹത്യയെന്ന് വിധിയെഴുതി പോലീസ് കേസ് അവസാനിപ്പിച്ചു. എന്നാൽ ഫൈസാന്റെ ഉമ്മ രഹന അഹമ്മദ് മകൻ കൊല്ലപ്പെട്ടതാണെന്നും ​അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് രംഗത്തെത്തി.

മകൻ റാഗിങിന് വിധേയനായെന്നും ഐ.ഐ.ടി അധികൃതരടെ നടപടിയിലും പൊലീസ് അന്വേഷണത്തിലും ദുരൂഹത ആരോപിച്ച് മാതാവ് പരാതിയും നൽകി.തുടർന്നാണ് കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കഴിഞ്ഞ മെയിൽ ഫൈസാൻ്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തത്. ​ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ക്രൂരമായാണ് ഫൈസാൻ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തുന്നത്. പുതിയ ​ഫോറൻസിക് റിപ്പോർട്ട് ​ഞെട്ടിക്കുന്നതാണ്. എന്റെ മകൻ റാഗിങ്ങിന്റെ പേരിൽ നേരിട്ട കൊടു​ം ക്രൂരതയാണ് ഇത് വെളിപ്പെടുത്തുന്നത്. അതിനെ പറ്റി ആലോചിക്കാൻ പോലും പറ്റുന്നില്ല. ഇത്രയും വലിയ അക്രമമാണ് ഐഐടി അധികൃതരും പൊലീസും ചേർന്ന് മൂടിവെച്ചതെന്നും ഫൈസാന്റെ മാതാപിതാക്കളായ രഹനയും സലിമും പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിതീഷ് കുമാര്‍ മോദിയുടെ കാലില്‍ വീണത് ബിഹാറിന് നാണക്കേടുണ്ടാക്കി ; പ്രശാന്ത് കിഷോര്‍

0
ഭഗൽപൂർ: അധികാരത്തില്‍ തുടരാന്‍ നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലില്‍...

യോ​ഗി ആ​ദി​ത്യ​നാ​ഥ് ഇ​ന്ന് മോ​ഹ​ൻ ഭാഗ​വ​തു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്താൻ സാധ്യത

0
ല​ഖ്‌​നോ‌: യുപി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഇ​ന്ന് ഗോ​ര​ഖ്പൂ​രി​ൽ ആ​ർ​എ​സ്എ​സ് ത​ല​വ​ൻ...

വഖഫ് ബോർഡിൻ്റെ ഡിജിറ്റലൈസേഷന് പണം അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ ; പ്രതിഷേധവുമായി വി.എച്ച്.പി

0
മുംബൈ: വഖഫ് ബോർഡിൻ്റെ ഡിജിറ്റലൈസേഷനായി 10 കോടി രൂപ അനുവദിച്ച മഹാരാഷ്ട്ര...

നാക്കുപിഴകൾ, ബാലൻസ് തെറ്റൽ ; അബദ്ധങ്ങൾ ആവർത്തിച്ച് ജോ ബൈഡൻ, തലയിൽ കൈവച്ച് അമേരിക്കൻ...

0
റോം: പൊതുപരിപാടികൾക്കിടെയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന് സംഭവിക്കാറുള്ള നാക്കുപിഴകളും ബാലൻസ്...