അത് ആത്മഹത്യയല്ല ; വെടിയേറ്റും കഴുത്തിൽ കുത്തേറ്റുമാണ് ഗൊരഗ്പൂർ ഐ.ഐ.ടി വിദ്യാർഥി കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: രണ്ട് വർഷം മുമ്പ് ആത്മഹത്യയെന്ന് പറഞ്ഞ് പോലീസ് എഴുതിത്തള്ളിയ ഗൊരഗ്പൂർ ​ഐ.ഐ.ടി വിദ്യാർഥി ഫൈസാൻ അഹമ്മദിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. വെടിയേറ്റും കഴുത്തിൽ കുത്തേറ്റുമാണ് 23 കാരനായ ഫൈസാൻ അഹമ്മദ് മരിച്ചതെന്നാണ് പുതിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 2022 ഒക്ടോബർ 14 നാണ് അസ്സം സ്വദേശിയും മൂന്നാം വർഷ വിദ്യാർത്ഥിയുമായ ഫൈസാനെ മറ്റൊരു വിദ്യാർഥിയുടെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം ജീർണിച്ച നിലയിലാണ് കണ്ടെത്തുന്നത്. ആത്മഹത്യയെന്ന് വിധിയെഴുതി പോലീസ് കേസ് അവസാനിപ്പിച്ചു. എന്നാൽ ഫൈസാന്റെ ഉമ്മ രഹന അഹമ്മദ് മകൻ കൊല്ലപ്പെട്ടതാണെന്നും ​അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് രംഗത്തെത്തി.

മകൻ റാഗിങിന് വിധേയനായെന്നും ഐ.ഐ.ടി അധികൃതരടെ നടപടിയിലും പൊലീസ് അന്വേഷണത്തിലും ദുരൂഹത ആരോപിച്ച് മാതാവ് പരാതിയും നൽകി.തുടർന്നാണ് കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കഴിഞ്ഞ മെയിൽ ഫൈസാൻ്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തത്. ​ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ക്രൂരമായാണ് ഫൈസാൻ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തുന്നത്. പുതിയ ​ഫോറൻസിക് റിപ്പോർട്ട് ​ഞെട്ടിക്കുന്നതാണ്. എന്റെ മകൻ റാഗിങ്ങിന്റെ പേരിൽ നേരിട്ട കൊടു​ം ക്രൂരതയാണ് ഇത് വെളിപ്പെടുത്തുന്നത്. അതിനെ പറ്റി ആലോചിക്കാൻ പോലും പറ്റുന്നില്ല. ഇത്രയും വലിയ അക്രമമാണ് ഐഐടി അധികൃതരും പൊലീസും ചേർന്ന് മൂടിവെച്ചതെന്നും ഫൈസാന്റെ മാതാപിതാക്കളായ രഹനയും സലിമും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...