കരുവന്നൂരിലെ ഇഡി അന്വേഷണം ജനങ്ങളിൽ ആശങ്ക പരത്തുന്നു എന്ന വാദം ശരിയല്ല : കേന്ദ്രമന്ത്രി രാജീവ്ചന്ദ്രശേഖര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : കരുവന്നൂരില്‍ പാവങ്ങളുടെ പണം ദുരുപയോഗം ചെയ്തതിന് കൃത്യമായ തെളിവുണ്ടെന്ന്  കേന്ദ്രമന്ത്രി രാജീവ്ചന്ദ്രശേഖര്‍ പറഞ്ഞു. ശക്തമായ നടപടി ഉണ്ടാകും. ഇഡി അന്വേഷണം സാധാരണ ജനങ്ങളിൽ ആശങ്ക പരത്തുന്നു എന്ന വാദം ശരിയല്ല. തെറ്റ് ചെയ്തവർക്ക് എതിരെ നടപടി ഉറപ്പാക്കണം. വലിയ കേസുകളിൽ സിപിഐഎം ബിജെപി ധാരണ ഉണ്ടാക്കുന്നു എന്ന വിമർശനം ശരിയല്ല. അഴിമതിയോട് ഒരുതരത്തിലും വിട്ടുവീഴ്ചയില്ല. തട്ടിപ്പ് ഒരു ബാങ്കിൽ മാത്രം ഒതുങ്ങുന്നതല്ല. സംസ്ഥാന വ്യാപകമായി  ഉള്ള അഴിമതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ക്ലിക്കിന് എതിരായ നടപടി വ്യാജ വാർത്തകൾക്ക് എതിരായ നടപടിയുടെ ഭാഗമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല. രാജ്യത്തിന് എതിരെ ചൈനയുടെ താല്പര്യം നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ ഉള്ള നടപടി ആണിത് .അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ  പേരിൽ നിയമ വിരുദ്ധ പ്രവർത്തനം നടപ്പാക്കാൻ അനുവദിക്കില്ല . ഇത് ഭയപ്പെടുത്താൻ വേണ്ടി അല്ല. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാധ്യമം വിദേശ രാജ്യങ്ങളുടെ താൽപര്യത്തിന് വേണ്ടി പ്രവർത്തിക്കരുത്. ഇതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ന്യൂസ് ക്ലിക്കിന് എതിരായ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്  എതിരെ എന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു

0
ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ്...

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചു ; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും

0
ഡൽഹി: ഹരിയാനയിലെ യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ 11...

വടശ്ശേരിക്കരയിൽ വീണ്ടും കാട്ടാന ശല്യം : ജനവാസ മേഖലയിലെത്തിയ കാട്ടാന കൃഷികള്‍ നശിപ്പിച്ചു

0
​വടശ്ശേരിക്കര : വടശ്ശേരിക്കരയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. ഇന്ന് പുലര്‍ച്ചെ...

സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിന് കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ...

0
കൊച്ചി: സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിന് കേരള അഡ്മിനിസ്ടേറ്റീവ്...