ക്ഷമിക്കാനും പൊറുക്കാനും ചെറുതാകാനും മനുഷ്യൻ ശ്രമിക്കണം എങ്കിൽ മാത്രമേ ദൈവത്തെ അറിയാൻ സാധിക്കുകയുള്ളൂ ; ഫാ . ഷോബിൻ ഏലിയാസ്

For full experience, Download our mobile application:
Get it on Google Play

മഞ്ഞിനിക്കര : മിടുക്കിൻ്റെ പിന്നാലെ പോയാൽ ജീവിതം സന്തോഷകരമായില്ലയെന്നും, ക്ഷമിക്കാനും പൊറുക്കാനും ചെറുതാകാനും മനുഷ്യൻ ശ്രമിക്കണം, എങ്കിൽ മാത്രമേ ദൈവത്തെ അറിയാൻ സാധിക്കുകയുള്ളൂ പെട്ടെന്നുള്ള അത്ഭുതങ്ങളിലൂടെ ദൈവത്തെ കാണാനാണ് മനുഷ്യന് താൽപര്യം ഇത്തരത്തിലുള്ള കാഴ്ചപ്പാടാണ് മനുഷ്യനെ ശൂന്യതയിലേക്ക് എത്തിക്കുന്നത്. നിക്കോദിമോസിൻ്റെ ബുദ്ധിയല്ല വേണ്ടത് , പത്രോസിന്റെ അജ്ഞതയാണ് വേണ്ടത്. ദൈവിക ഇടപെടലുകൾ മനുഷ്യജീവിതത്തിൽ എപ്പോഴും ഉണ്ടാകുന്നുണ്ട് അത് തിരിച്ചറിയാൻ മനുഷ്യന് കഴിയണം . ജീവിതത്തിലൂടെ ദൈവത്തെ സാക്ഷീകരിക്കാനും ശ്രമിക്കണമെന്ന് ഫാ . ഷോബിൻ ഏലിയാസ് വ്യക്തമാക്കി. മഞ്ഞിനിക്കര പെരുന്നാളിനോടനുബന്ധിച്ചുള്ള സുവിശേഷ കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൺവെൻഷൻ ബേസിൽ റമ്പാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പെരുന്നാൾ കൺവീനർ ജേക്കബ് തോമസ് മാടപ്പാട്ട് കോർ എപ്പിസ്കോപ്പ, ഫാദർ’ ബോബി ജി വർഗീസ് , ഫാദർ എബി സ്റ്റീഫൻ , ഫാദർ ബെൻസി മാത്യു , തുടങ്ങിയവർ പ്രസംഗിച്ചു. കൂടാതെ ഇന്ന് രാവിലെ 9 30ന് തുമ്പമൺ ഭദ്രാസന വനിതാ സമാജം ധ്യാനയോഗം മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാദർ സാംസൺ മേലത്ത് ധ്യാന പ്രസംഗം നടത്തും. വൈകിട്ട് 6 30ന് ഗാനശുശ്രൂഷയും ഏഴുമണിക്ക് ഫാദർ ബേസിൽ മുഴുവന്നൂർ സുവിശേഷ പ്രസംഗം നടത്തും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നു ; സിഐടിയുവിന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

0
കൊച്ചി: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ സിഐടിയുവിന് സിപിഐഎം സംസ്ഥാന...

സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം ; ഒരുമണിക്കൂറിൽ വിചിത്രമായ സാമൂഹികമാധ്യമ പോസ്റ്റുകളുമായി ട്രംപ്‌

0
വാഷിങ്ടൺ : സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച്...

ദേശീയപാത-66 ബൈപ്പാസ് നിർമാണം വൈകും ; 2028 വരെ സമയം നീട്ടിനൽകി

0
പയ്യന്നൂർ : പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66...

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

0
പാലക്കാട്‌ : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ...