‘വീട് അമർന്നുപോയിട്ട് അതിനടിയിൽ ആളുണ്ടെന്നാണ് പറയുന്നത് ; അങ്ങോട്ട് പോകാൻ കഴിയുന്നില്ല’ – സന്നദ്ധ പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : ഒറ്റ രാത്രി കൊണ്ട് ഒരു നാടാകെ നാമാവശേഷമായിരിക്കുകയാണ്. എങ്ങും നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍. ഉറ്റവരെയും കിടപ്പാടവും നഷ്ടമായവര്‍. മണ്ണും ചെളിയും വലിയ പാറക്കല്ലുകളും കൊണ്ട് പ്രദേശമാകെ നിറഞ്ഞിരിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍. രക്ഷാപ്രവര്‍ത്തകര്‍ നിസ്സഹായരായിപ്പോകുന്ന കാഴ്ച. ഒരു വീട് അമര്‍ന്നുപോയിട്ട് അതിനടിയില്‍ ആളുകളുണ്ടെന്ന് വിവരം ലഭിച്ചെന്നും എന്നാല്‍ അങ്ങോട്ടേക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പറഞ്ഞു. ”പതിനാറോളം മൃതദേഹങ്ങള്‍ ഞങ്ങളവിടെ കണ്ടിട്ടുണ്ട്. അവിടെ ഒരു പാടിയിലാണ് ഈ മൃതദേഹങ്ങള്‍ വച്ചിരിക്കുന്നത്. അതുപോലെ തന്നെ രണ്ട് ബോഡി അവിടെ കണ്ടു. പക്ഷെ എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അതെടുക്കാനുള്ള സംവിധാനമില്ല. വീട് അമര്‍ന്നുപോയിട്ട് അതിനടിയില്‍ ഇപ്പോഴും ആളുകളുണ്ട്. ഒരു റിസോര്‍ട്ടില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവര്‍ സേഫാണെങ്കിലും അങ്ങോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. ആ പരിസരത്തുള്ള മുഴുവന്‍ വീടുകളും തകര്‍ന്നുകിടക്കുകയാണ്. ഒരു വീട് തകര്‍ന്നിട്ട് അതിനടിയില്‍ അഞ്ചാളുകള്‍ ഉണ്ടെന്ന് പറയുന്ന കേട്ടു. പക്ഷെ ഞങ്ങള്‍ക്ക് അങ്ങോട്ട് എത്താന്‍ കഴിയുന്നില്ല” ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പറയുന്നു.

ഇതുവരെ 134 പേരാണ് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത്. ലഭിച്ച മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാനായിട്ടില്ല. മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാലവസ്ഥ അനുകൂലമായാൽ വ്യോമസേനയുടെ ഹെലികോപ്റ്റർ വഴി ആളുകളെ പുറത്തെത്തിക്കും. നിലമ്പൂർ -പോത്തുകൽ ഭാഗത്തും തിരച്ചിൽ തുടരും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കൻമാരല്ല’, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത് ; രൂക്ഷ വിമർശനവുമായി...

0
കൊച്ചി : ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു...

ചിറയിൻകീഴ് കയ്യാങ്കളി ; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി...

നാഗർകോവിൽ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോം കൂടി നിർമ്മിക്കും ; കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾക്ക് സാധ്യത

0
ചെന്നൈ : തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ വരുന്ന നാഗർകോവിൽ റെയിൽവേ സ്‌റ്റേഷനിൽ...

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

0
തിരുവനന്തപുരം: പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ...