ഭാര്യ തൂങ്ങി മരിച്ചതിന് പിന്നാലെ ഭര്‍ത്താവ് കൈ ഞരമ്പ് മുറിച്ച് ആറ്റില്‍ച്ചാടിയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാര്യ തൂങ്ങി മരിച്ചതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാലു പോലീസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തിയിലായിട്ടാണ് ആത്മഹത്യയും തിരോധാനവും നടന്നിരിക്കുന്നത്. ഉള്ളന്നൂര്‍ കാരയ്ക്കാട് വടക്കേക്കരപ്പടി ശ്രീനിലയത്തില്‍ പുത്തന്‍ വീട്ടില്‍ അരുണ്‍ ബാബുവാണ് ഞായറാഴ്ച രാവിലെ ഏഴുമണിയോടെ വെട്ടിയാര്‍ പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റിലേക്ക് ചാടിയത്. ഇയാളുടെ ഭാര്യ  ലിജി (25)യെ ശനിയാഴ്ച വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അരുണ്‍ബാബുവും അയല്‍വാസികളും ചേര്‍ന്ന് ഇവരെ പന്തളം സി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതിന് പിന്നാലെ അരുണ്‍ ബാബു മൊബൈല്‍ ഫോണ്‍ കൂടെ വന്നവരെ ഏല്‍പ്പിച്ച് കാറില്‍ കയറി എങ്ങോട്ടോ പോയി. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ വെട്ടിയാര്‍ പാലത്തിന് സമീപം കാര്‍ കണ്ടെത്തി.

കാറിനുള്ളില്‍ രക്തക്കറയും മറ്റും കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ കൈ ഞരമ്പ് മുറിച്ച ശേഷം അച്ചന്‍ കോവിലാറ്റില്‍ ചാടിയിരിക്കാമെന്ന് നിഗമനത്തില്‍ പോലീസും ഫയര്‍ ഫോഴ്‌സും തെരച്ചില്‍ നടത്തി. ഇന്നലെ കനത്ത മഴ പെയ്തിരുന്നതിനാല്‍ ആറ്റില്‍ നല്ല ഒഴുക്കാണ്. ഞായറാഴ്ച വൈകിട്ടോടെ തെരച്ചില്‍ അവസാനിപ്പിച്ചു. അരുണ്‍ ബാബുവും ലിജിയും മാട്രിമോണിയല്‍ സൈറ്റ് മുഖേനെ പരിചയപ്പെട്ടവരാണ്. തുടര്‍ന്ന് പ്രണയിച്ച് ഒന്നിച്ച് താമസം തുടങ്ങി. പിന്നീട് ഇരുവരുടെയും രക്ഷിതാക്കള്‍ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. ഇവര്‍ക്ക് ഒരു വയസുള്ളള കുട്ടിയുമുണ്ട്. ശനിയാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ ലിജിയെ കണ്ടതും ആശുപത്രിയില്‍ എത്തിച്ചതും. ആത്മഹത്യ നടന്ന വാടക വീട് ഇലവുംതിട്ട പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ്. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങി മരണമെന്ന് തെളിഞ്ഞതായി എസ്എച്ച്ഓ ടി.കെ. വിനോദ്കൃഷ്ണന്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് ഇവിടെ കേസെടുത്തിട്ടുണ്ട്്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...