ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുക പാർട്ടി പ്രവർത്തകരുടെ കടമ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും നൂറു ശതമാനം അംഗീകരിക്കാൻ താൻ തയ്യാറാണെന്നും അത് ഓരോ പാർട്ടി പ്രവർത്തകന്റെയും പ്രാഥമികമായ കടമയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നേതൃത്വത്തെ നിശ്ചയിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് സ്വീകരിച്ച നടപടിക്രമങ്ങളിൽ പൂർണ്ണ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വത്തെ നിശ്ചയിക്കുന്നത് വെറുമൊരു നറുക്കെടുപ്പിലൂടെയല്ല, മറിച്ച് വിപുലമായ ചർച്ചകൾക്കും പ്രക്രിയകൾക്കും ശേഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധി നേരിട്ട് നേതാക്കളുമായി സംസാരിക്കുകയും തുടർ ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഒരു ജനാധിപത്യ പാർട്ടിക്കുള്ളിൽ നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് പട്ടാള ഭരണമല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. എന്നാൽ ഈ വ്യത്യസ്ത അഭിപ്രായങ്ങളെ ഏകോപിപ്പിക്കുന്നത് പാർട്ടി നേതൃത്വമാണ്. കേരളത്തിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും തീരുമാനം എടുക്കാൻ അധികാരം നൽകുന്ന പ്രമേയം പാസാക്കി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എടുക്കുന്ന അന്തിമ തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...