ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് അത് വിസ്മയമാകുന്നത്, അത്തരമൊരു വിസ്മയമാണ് ഗാന്ധിഭവന്‍ ; ബ്ലെസി

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് അത് വിസ്മയമാകുന്നതെന്നും നന്മകളെക്കുറിച്ചും സ്‌നേഹത്തിനെക്കുറിച്ചും കരുതലിനെക്കുറിച്ചും എത്രയധികം എഴുതിയാലും അത് എവിടെയും എത്താത്ത തരത്തിലുള്ള ബൃഹത്തായ പ്രവര്‍ത്തനങ്ങളാണ് ഗാന്ധിഭവന്റേതെന്നും പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ ബ്ലെസി. താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ സ്മരണയ്ക്കായി അദ്ദേഹം താമസിച്ചിരുന്ന മുറി ആധുനിക സജ്ജീകരണങ്ങളോടെ രൂപമാറ്റം വരുത്തി ഗാന്ധിഭവനില്‍ നിര്‍മ്മിച്ച ‘ടി.പി. മാധവന്‍ തിയേറ്ററി’ന്റെയും ലോക നാടകദിനാചരണത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുമ്പോള്‍ മുതല്‍ ടി.പി. മാധവനുമായി
ബന്ധവും പല സിനിമകളിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുവാനും സൗഹൃദം പങ്കിടുവാനും കഴിഞ്ഞതിന്റെ ഓര്‍മ്മകളും ബ്ലെസി പങ്കുവെച്ചു. നാടകരംഗത്തെ സമഗ്ര സംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ ദേശീയ നാടക പുരസ്‌കാരം പ്രശസ്ത നാടക-ചലച്ചിത്ര നടി കെ.പി.എ.സി. ലീലയ്ക്ക് ചടങ്ങില്‍ ബ്ലസി സമ്മാനിച്ചു. ഗാന്ധിഭവന്‍ തീയേറ്റര്‍ ഇന്ത്യയുടെ ‘ഗാന്ധി’ നാടകത്തിലെ അഭിനേതാക്കള്‍ക്കും സാങ്കേതിക
പ്രവര്‍ത്തകര്‍ക്കും ചടങ്ങില്‍ ആദരവ് നല്‍കി.

അന്തരിച്ച ചലച്ചിത്ര നാടക നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രനെ അനുസ്മരിച്ച് അദ്ദേഹിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങ് സമാരംഭിച്ചത്.
പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ഗാന്ധിഭവന്‍ സ്‌നേഹഗ്രാമം പഞ്ചായത്ത് പ്രസിഡന്റുമായ ആര്‍. ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധിഭവന്‍ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍, ടി.പി. മാധവന്റെ സഹോദരി മല്ലിക ഉണ്ണിത്താന്‍, ഗാന്ധിഭവന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ഷാഹിദാ കമാല്‍, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, സി.ഇ.ഒ ഡോ.വിന്‍സെന്റ് ഡാനിയേല്‍, മാനേജിംഗ് ഡയറക്ടര്‍ ബി. ശശികുമാര്‍, ജനറല്‍ ഡയറക്ടര്‍ സന്തോഷ് ജി. നാഥ്, അഡ്വ.എന്‍. രാംദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു. പോലീസുകാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി....

കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് സർക്കാർ...

0
കൊച്ചി: കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക്...

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം...

0
കോഴിക്കോട്: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ...