ജനാധിപത്യത്തിന് ഭീഷണി, ഡീപ്‌ഫേക്കുകൾക്കെതിരെ നിയന്ത്രണങ്ങൾ കൊണ്ടുവരും ; കേന്ദ്ര ഐടി മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡീപ്‌ഫേക്കുകൾ ജനാധിപത്യത്തിന് പുതിയ ഭീഷണിയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡീപ്ഫേക്കുകൾ നിയന്ത്രിക്കാൻ സർക്കാർ ഉടൻ പുതിയ നിയമങ്ങൾ കൊണ്ടുവരും. ഡീപ്ഫേക്കുകൾ തിരിച്ചറിയൽ, റിപ്പോർട്ട് ചെയ്യുന്നത് കൂടുതൽ കാര്യക്ഷമമാക്കൽ, ഉപയോക്തൃ അവബോധം വളർത്തൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഇത് സംബന്ധിച്ച് സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമുകൾക്ക് അവബോധം നൽകുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഉടൻ തന്നെ നിയന്ത്രണത്തിന്റെ കരട് തയ്യാറാക്കും. നിലവിലുള്ള ചട്ടക്കൂട് ഭേദഗതി ചെയ്യുകയോ പുതിയ നിയമങ്ങൾ കൊണ്ടുവരുകയോ ചെയ്യുന്നത് പരി​ഗണനയിലുണ്ട്. ഡിസംബർ ആദ്യവാരം തന്നെ ഇതിന്റെ അടുത്ത ഘട്ടം നടപ്പിലാക്കും. തീരുമാനങ്ങളുടെ തുടർ നടപടികളെക്കുറിച്ചും ഡ്രാഫ്റ്റ് റെഗുലേഷനിൽ എന്തെല്ലാം ഉൾപ്പെടുത്തണം എന്നതിനെക്കുറിച്ചും ഇതിൽ ചർച്ച ചെയ്യും. അടുത്തിടെയാണ് സെലിബ്രിറ്റികളുടെ ഡീപ്പ് ഫേക്കുകൾ വ്യാപകമായ പ്രചരിച്ചു തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നടി രശ്മിക മന്ദാനയുടെയും സാറ ടെൻഡുൽക്കറുടെയും ഡീപ്പ് ഫേക്കുകൾ വൈറലായിരുന്നു. രശ്മിക മന്ദാന ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...