തോറ്റിട്ടും തൃശൂർ വിട്ട് പോകാഞ്ഞത് വോട്ടർമാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോയെന്ന് പരിശോധിക്കണം – വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ടുവട്ടം തോറ്റിട്ടും അഞ്ച് വര്‍ഷം തൃശൂർ വിട്ട് പോകാഞ്ഞത് വോട്ടർമാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഏതുവിധേനയും കെ മുരളീധരനെ നേതൃത്വത്തിൽ സജീവമാക്കുമെന്ന് പറഞ്ഞ അദ്ദേഹം കണ്ണൂരിലെ വമ്പൻ ഭൂരിപക്ഷത്തിന് കാരണം സിപിഎം വോട്ടുകൾ കൂടിയാണെന്നും പറ‌ഞ്ഞു. മുഖ്യമന്ത്രിപദത്തിലേക്ക് നാച്വറൽ ചോയ്സാണ് താനെന്ന് കേൾക്കുമ്പോൾ കുളിരണിയാറില്ലെന്നും രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞ അൻവറിനെ താനായിരുന്നെങ്കിൽ ശാസിച്ചേനെയെന്നും വിഡി സതീശൻ പറഞ്ഞു. കണ്ണൂരിലെ വമ്പൻ ഭൂരിപക്ഷത്തിന് കാരണം സിപിഎം വോട്ടുകൾ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ധർമ്മടത്തും പയ്യന്നൂരിലുമടക്കം പാർട്ടി കോട്ടകളിൽ സിപിഎം വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് ഒഴുകി. കോൺഗ്രസ് സംഘടന സംവിധാനം നേരത്തേക്കാൾ പലയിടങ്ങളിലും മെച്ചപ്പെട്ടു, എന്നാൽ അത് പോര. എന്തുചെയ്താലും അനങ്ങാത്ത സ്ഥലങ്ങളും സംസ്ഥാനത്തുണ്ടെന്നും വിഡി സതീശൻ നേതാവ് നിലപാട് അഭിമുഖത്തിൽ വ്യക്തമാക്കി.

കെ മുരളീധരനുണ്ടെങ്കിലേ കോൺഗ്രസിന്റെ നേതൃത്വം പൂർണാകൂ എന്ന് അദ്ദേഹം പറഞ്ഞു. ഏതുവിധേനയും കെ മുരളീധരനെ നേതൃത്വത്തിൽ സജീവമാക്കും. രണ്ടുവട്ടം തോറ്റിട്ടും അഞ്ചുകൊല്ലം തൃശൂർ വിട്ട് പോകാഞ്ഞത് വോട്ടർമാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോ എന്ന് പരിശോധിക്കണം. പറവൂരിൽ തോറ്റപ്പോൾ താനും ഇതുപോലെയാണ് എംഎൽഎ സ്ഥാനത്തേക്ക് എത്തിയത്. മുഖ്യമന്ത്രി പദത്തിലേക്ക് നാച്വറൽ ചോയ്സാണ് താനെന്ന് കേൾക്കുമ്പോൾ കുളിരണിയാറില്ല. മുഖ്യമന്ത്രിയാകാൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ യുഡിഎഫ് സംസ്ഥാനത്ത് തിരിച്ച് വരില്ല. മുഖ്യമന്ത്രി പദം എന്ന ചിന്ത വന്നാൽ കൗശലങ്ങൾ മെനയാൻ തുടങ്ങും. ചുണ്ടിനും കപ്പിനും ഇടയിൽ ഒരുപാട് സ്ഥാനങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ട്. എന്തിനും മനസൊരുക്കിയാണ് പ്രവർത്തിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞ പിവി അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറയുമെന്നാണ് താൻ പ്രതീക്ഷിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു. താനായിരുന്നു ആ സ്ഥാനത്തെങ്കിൽ അൻവറിനെ ശാസിച്ചേനെ. അയാൾക്ക് വേണ്ടി മാപ്പ് പറഞ്ഞേനെ. ബിജെപി പോലും പറയാത്ത രീതിയിലാണ് മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ സംസാരിച്ചതെന്നും വിഡി സതീശൻ വിമര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...