എസ്.ഐ.ആര്‍ നടപടികളില്‍ അര്‍ഹരായ ഒരാള്‍ പോലും ഒഴിവാകില്ലെന്ന് ഉറപ്പ് വരുത്തണം : ഡോ. വി.കെ. അറിവഴകന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ പ്രഖ്യാപിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികളില്‍ ബൂത്ത് തലങ്ങളില്‍ നിന്ന് അര്‍ഹരായ ഒരു വോട്ടര്‍ പോലും ഒഴിവാകുന്നില്ലെന്ന് കര്‍ശനമായി ഉറപ്പ് വരുത്തണമെന്നും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇതിനായ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും എ.ഐ.സി.സി സെക്രട്ടറി ഡോ. വി.കെ അറിവഴകന്‍ ആവശ്യപ്പെട്ടു. എസ്.ഐ.ആര്‍ നടപടികള്‍ വിലയിരുത്തുവാന്‍ എ.ഐ.സി.സി നിര്‍ദ്ദേശാനുസരണം വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര്‍ഹരായ പല വോട്ടര്‍മാരേയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ച് എന്‍.ഡി.എ ക്ക് അനുകൂലമാക്കിയതെന്നും കേരളത്തിലും ഇതിന് വലിയ തോതില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എ.ഐ.സി.സി സെക്രട്ടറി പറഞ്ഞു. വോട്ടര്‍പട്ടിക പരിഷ്കരണ നടപടികള്‍ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ പട്ടികക്ക് പുറത്തായിരിക്കുകയാണ്. ഇത് പരിഹരിച്ച് സമ്പൂര്‍ണ്ണമാക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംയുക്ത പരിശോധനകളും പേര് ചേര്‍ക്കല്‍ നടപടികളും വേണമെന്ന് ഡോ. അറിവഴകന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പില്‍ നേതൃയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍രാജ്, അഡ്വ. പഴകുളം മധു, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, റോജിപോള്‍ ദാനിയേല്‍, കാട്ടൂര്‍ അബ്ദുള്‍സലാം, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ഹരികുമാര്‍ പൂതങ്കര, എലിസബത്ത് അബു, ഡി.എന്‍. തൃദീപ്, ബിജിലി ജോസഫ്, കോശി പി. സക്കറിയ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ പ്രൊഫ. പി.കെ. മോഹന്‍രാജ്, ഈപ്പന്‍ കുര്യന്‍, ദീനാമ്മ റോയി, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...