സെപ്റ്റിക് ടാങ്കിനെടുത്ത ഇടുങ്ങിയ കുഴിയിൽ പശു വീണു ; കരയ്ക്കെത്തിച്ചത് മണിക്കൂറുകൾ ശ്രമിച്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെപ്റ്റിക് ടാങ്കിനെടുത്ത കുഴിയിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പൂങ്കുള, പാച്ചല്ലൂർ പാറക്കൽമേലെ കൊച്ചുമ്മിണി വീട്ടിൽ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള പശുവാണ് സമീപവാസിയുടെ വസ്തുവിലെ സെപ്റ്റിക് ടാങ്കിനായി നിർമ്മിച്ച കുഴിയിൽ വീണത്. ഏകദേശം നാലടി വ്യാസവും പത്തടിയോളം താഴ്ച്ചയുമുള്ള കുഴിയിലാണ് പശു അകപ്പെട്ടത്. വളരെ ഇടുങ്ങിയ കുഴിയായതിനാൽ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. എന്നാൽ പശുവിനെ കെട്ടി ഉയർത്തുന്നതിന് സാധിച്ചില്ല. തുടർന്ന് ജെസിബി എത്തിച്ച് കുഴിയുടെ സമീപത്തായി 10 അടിയോളം ആഴത്തിൽ മണ്ണ് മാറ്റി കോണ്‍ക്രീറ്റ് അറ പൊട്ടിച്ച് വിസ്താരം കൂട്ടി. എന്നിട്ട് ജെസിബിയുടെ സഹായത്താൽ പശുവിനെ കെട്ടി മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയായിരുന്നു. എ എസ് റ്റി ഒ ഷാജിയുടെ നേതൃത്വത്തിൽ എസ് എഫ് ആർ ഒ സനു, എഫ് ആർ ഒ ബിനുകുമാർ, അജയ് സിംഗ്, ആൻ്റു, ജിബിൻ, സെൽവകുമാർ, സുനിൽദത്ത്, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...