പത്തനംതിട്ടയിൽ തീപിടിച്ചത് തന്റെ കടയിലല്ല ; സംഭവത്തിൽ ദുരൂഹത : പോലീസിൽ പരാതി നൽകി – ഉടമ കെ എം രാജ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നഗരത്തിൽ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായത് തന്റെ എ വൺ ചിപ്സ് സെന്റർ കടയിൽ നിന്നല്ലെന്നും തന്റെ തൊട്ടു സമീപത്ത് സുജിത്ത് നടത്തുന്ന നമ്പർ വൺ ചിപ്സ് സെന്റർ കടയിലാണ് ഉണ്ടായതെന്നും സ്ഥാപന ഉടമയും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എം രാജ അറിയിച്ചു. തീപിടുത്തം ഉണ്ടായത് തന്റെ വക എ വൺ ചിപ്സ് സെന്ററിൽ ആണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് തനിക്ക് മനോവിഷമം ഉണ്ടാക്കി. 2023 ജനുവരിയിൽ തീപിടുത്തം ഉണ്ടായപ്പോഴും ആദ്യം തീ പിടിച്ചു തുടങ്ങിയത് ഇതേ കടയിൽ നിന്നാണെന്നും കെഎം രാജ അറിയിച്ചു. താനും ഇന്നലെ തീപിടിച്ച കട പ്രവർത്തിക്കുന്ന വസ്തുവിന്റെ ഉടമയുമായി നടക്കുന്ന തർക്കത്തിൽ കമ്മീഷൻ വരുന്ന ദിവസമായിരുന്നു ഇന്നലെ. ഈ ദിവസം തന്നെ ഈ കടയിൽ നടന്ന തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി താൻ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കെഎം രാജ അറിയിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

രാജ്യത്തെ എം.എൽ.എമാരിൽ 44 ശതമാനവും ബിജെപിയിലെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളിൽ ബിജെപിയുടെയും...

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്

0
മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്....

മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല ; പാലക്കാട് മെഡിക്കൽ കോളജിൽ ശമ്പളം മുടങ്ങി

0
പാലക്കാട് : ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശൻ ഫയലിൽ...