പെരുനാട്-പെരുന്തേനരുവി റോഡിലെ അപകട മേഖലയിൽ ഇടിതാങ്ങി സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട്-പെരുന്തേനരുവി റോഡിലെ അപകട മേഖലയിൽ ഇടിതാങ്ങി സ്ഥാപിച്ച് പി.ഡബ്ല്യു.ഡി വകുപ്പ്. തോണിക്കടവ് -ഉന്നതാനി മേഖലകളിലെ അപകടരമായ വളവിലും അപകട മുനമ്പുകളിലുമാണ് ഇടിതാങ്ങി സ്ഥാപിച്ചിരിക്കുന്നത്. പെരുന്തേനരുവി ടൂറിസമായി ബന്ധപ്പെട്ടും ജല വൈദ്യുത പദ്ധതിയിലേക്കുമായി നിരവധി ആളുകൾ കടന്നുപോകുന്ന പ്രധാന പാതയിലെ അപകടക്കെണികൾ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.

പെരുന്തേനരുവിക്ക് പുറമെ കുടമുരുട്ടി, കൊച്ചുകുളം, ചണ്ണ, കുരുമ്പൻമൂഴി എന്നീ പ്രദേശങ്ങിലേക്കുള്ള പ്രധാന പാതകൂടിയാണ് പെരുനാട് പെരുന്തേനരുവി റോഡ്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രത്തിലേക്കുള്ള പാത ഉന്നത നിലവാരത്തിൽ പണികഴിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. മറ്റു ജില്ലകളിൽ നിന്നും ഉൾപ്പെടെ നിരവധിപേരാണ് പെരുന്തേനരുവി വെള്ളച്ചാട്ടം കാണുന്നതിനും മറ്റുമായി ഈ പാതയിലൂടെ കടന്നു പോകുന്നത്. പാതയുടെ വികസനം യാഥാർഥ്യമായാൽ നിരവധി സഞ്ചാരികൾ കൂടുതലായി ഈ പ്രദേശത്തേക്ക് എത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...