തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി രാജ്ഭവനിൽ പ്രസംഗിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുമൂർത്തി രാജ്ഭവനിലെത്തി പ്രസംഗിച്ചതിൽ സർക്കാർ പ്രതിഷേധം അറിയിക്കുമെന്നാണ് കരുതിയത്. പക്ഷെ ഇതുവരെ ചെയ്തില്ല. ഇരുവരും ഒരേ തോണിയിൽ യാത്ര ചെയ്യുന്നവരാണ് എന്നും സതീശൻ ആരോപിച്ചു. ഒരു വിദഗ്ധനെ കൊണ്ടു വന്ന് ഓപറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാമായിരുന്നുവെന്നും സതീശൻ പറഞ്ഞു. ഗവർണറെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത് സർക്കാരാണെന്നും പക്ഷേ സർക്കാരിന് അതിന് ധൈര്യമുണ്ടാകില്ലായെന്നും സതീശൻ കുറ്റപ്പെടുത്തി. ഓപറേഷൻ സിന്ദൂരിനെക്കുറിച്ചെന്ന പേരിലാണ് ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി രാജ്ഭവനിൽ പ്രഭാഷണം നടത്തിയത്. ഗവർണർ രാജേന്ദ്ര അർലേക്കർ അധ്യക്ഷനായി സംഘടിപ്പിച്ച പരിപാടിയിലാണ് ഗുരുമൂർത്തിയുടെ പ്രഭാഷണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























