ടെലിവിഷൻ ചാനൽ കാണുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ പത്ത് വയസ്സുകാരി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര: ടെലിവിഷൻ ചാനൽ കാണുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ പത്ത് വയസ്സുകാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ ആണ് സംഭവം. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. കോർച്ചി തഹ്‌സിലിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ബോഡെന ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരൻ സൗരഭ് (8) എന്നിവരോടൊപ്പം ടെലിവിഷൻ കാണുകയായിരുന്നു. ഇതിനിടെ സോണാലി തനിക്ക് ഇഷ്ടമുള്ള ചാനൽ വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരി സന്ധ്യ അതിന് സമ്മതിച്ചില്ല.

സന്ധ്യ സൊണാലിയിൽ നിന്ന് റിമോട്ട് തട്ടിപ്പറിച്ചു. ഇതിന് പിന്നാലെയാണ് സൊണാലി തന്റെ വീടിന്റെ പിൻഭാഗത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്. ഗോണ്ടിയ ജില്ലയിലെ ഖോബയിലെ ഒരു സ്വകാര്യ ആശ്രമ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വേനൽക്കാല അവധിക്ക് വീട്ടിലായിരുന്നു. ഇവരുടെ ഇളയ സഹോദരൻ ശിവം അമ്മയോടൊപ്പമാണ് താമസിക്കുന്നത്. അതേസമയം ഇവരുടെ അച്ഛൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഇൻസ്പെക്ടർ ശൈലേഷ് താക്കറെ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ദേശ്മുഖ്, ഒരു പോലീസ് സംഘം എന്നിവർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...