ഇറ്റലിയില്‍ 51 ഡോക്ടര്‍മാര്‍ വൈറസ് മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇറ്റലി : കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ശക്തികേന്ദ്രമായ ഇറ്റലിയില്‍ 51 ഡോക്ടര്‍മാര്‍ വൈറസ് മൂലം മരിച്ചു. മരണപ്പെട്ട ഡോക്ടര്‍മാര്‍ എല്ലാവരും കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് ചികിത്സ നല്‍കിയവരാണെന്ന് പറയപ്പെടുന്നു. അതേസമയം ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,134 ല്‍ എത്തി. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

സിഎന്‍എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 51 ഡോക്ടര്‍മാര്‍ക്കും കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചികിത്സക്കിടെ മരിക്കുകയും ചെയ്തു. ഈ ഭീഷണി മുന്നില്‍ കണ്ടുകൊണ്ട് ഇറ്റാലിയന്‍ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ പ്രസിഡന്‍റ് ഫിലിപ്പോ അനെല്ലി അടുത്തിടെ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം ചെയ്യേണ്ടിയിരുന്നത് ഡോക്ടര്‍മാരെയും ആരോഗ്യ പരിപാലന പ്രവര്‍ത്തകരെയും രോഗം ബാധിക്കാതിരിക്കാനുള്ള സം‌രക്ഷണം ഉറപ്പുവരുത്തുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...