കീഴടങ്ങാൻ കൂട്ടാക്കാതെ കൊറോണ ; ഇറ്റലിയിൽ 24 മണിക്കൂറിൽ 683 മരണം

For full experience, Download our mobile application:
Get it on Google Play

ജനീവ : ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പൊരുതുമ്പോഴും കീഴടങ്ങാൻ തയ്യാറാകാതെ ജീവനെടുത്ത് പടരുകയാണ് കൊറോണ വൈറസ്. ഇറ്റലിയിലാണ് വൈറസ് ഏറെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 683 ആണ്. ഇവിടെ ആകെ മരണസംഖ്യ 7503 ആയി.

ഇതിനോടകം ലോകത്ത്​ കോവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 21,200 ആയി. 468,905 പേര്‍ക്കാണ്​ ലോകത്ത്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. ഇതില്‍ 114,218 പേര്‍ രോഗമുക്​തരായി. സ്പെയിനില്‍ 656 പേരും ഫ്രാന്‍സില്‍ 231 പേരും യു.എസില്‍ 164 പേരും ഇറാനില്‍ 143 പേരുമാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്​.

1063 രോഗബാധിതരുള്ള പാകിസ്​താനില്‍ ഒരാള്‍ മരിച്ചു. 91 പേര്‍ക്കാണ്​ ഇവിടെ പുതുതായി രോഗം കണ്ടെത്തിയത്​. ഇസ്രയേലില്‍ ഇന്നലെ മാത്രം 439 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2369 ആയി. അഞ്ചുപേരാണ്​ ഇതുവരെ മരണ​പ്പെട്ടത്​.

എന്നാൽ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍നിന്ന്​ ആശ്വാസകരമായ വാര്‍ത്തകളാണ്​ പുറത്തുവരുന്നത്​. രോഗത്തെ വരുതിയിലേക്ക് കൊണ്ടുവരുന്ന ഇവിടെ ആറുപേര്‍ മാത്രമാണ്​ ഇന്നലെ മരിച്ചത്​. 67 പുതിയ കേസുകള്‍ സ്ഥിതീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...