പ്രമാടം കുളനടക്കുഴിയില്‍ മുപ്പതിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങിയിട്ട് ഒരുമാസം : ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കുന്നില്ലെന്നു പരാതി

For full experience, Download our mobile application:
Get it on Google Play

പ്രമാടം : പ്രമാടം ഗ്രാമ പഞ്ചായത്തിലെ കുളനടക്കുഴിയില്‍ ജല വിതരണം നിലച്ചിട്ട് ഒരു മാസം കഴിഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കുന്നില്ലെന്നു പരാതി. പ്രമാടം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ്‌ ഉള്‍പ്പെടുന്ന സ്ഥലത്താണ് കുടിവെള്ളം പൂര്‍ണ്ണമായി മുടങ്ങിയത്. പ്ലാക്കല്‍ കുടിവെള്ള പദ്ധതിയില്‍ നിന്നുമാണ് ഇവിടേയ്ക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത്. പമ്പ് ഹൗസിലെ വാല്‍വ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതാണ് പ്രദേശത്തേക്ക് ജല വിതരണം മുടങ്ങുന്നതിന് കാരണമായതെന്നാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ വിശദീകരണം. എന്നാല്‍ ഇത് പുനസ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ ശക്തി കുറവാണ് എന്നതും ജല വിതരണത്തെ ബാധിക്കുന്നു എന്നാണ് പമ്പ് ഓപ്പറേറ്ററുടെ വിശദീകരണം.

പ്രദേശത്തെ മുപ്പതിലധികം കുടുംബങ്ങള്‍ ആണ് ഒരു മാസമായി കുടിവെള്ളം കിട്ടാതെ വലയുന്നത്. വെള്ളം മുടങ്ങിയ ഭാഗത്ത് കുടിവെള്ളം എത്തിക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടാകാതെ വന്നതോടെ വിലകൊടുത്താണ് ആളുകള്‍ വീടുകളിലേക്ക് വെള്ളം വാങ്ങുന്നത്. മിക്കവര്‍ക്കും കിണര്‍ ഇല്ല. പൂര്‍ണ്ണമായും പൈപ്പ് വെള്ളത്തെയാണ് ഇവര്‍ ആശ്രയിക്കുന്നത്. ഒരു ടാങ്ക് വെള്ളം വാഹനത്തില്‍ ഇവിടെ എത്തിക്കണമെങ്കില്‍ 800 മുതല്‍ 1000 രൂപ വരെയാണ് ചിലവ്. കുടിവെള്ളം ലഭ്യമാക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ട് യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെ വാട്ടര്‍ അതോറിട്ടി ഉന്നത അധികാരികള്‍ക്കും നാട്ടുകാര്‍ പരാതി നല്‍കി. എന്നിട്ടും യാതൊരു നടപടിയുമില്ല.

പ്രദേശത്തെ ചെറിയ നീരുറവകളും മറ്റുമാണ് ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ക്കായി പ്രദേശവാസികള്‍ ഉപയോഗിക്കുന്നത്. കിലോമീറ്ററുകള്‍ നടന്നുവേണം ഈ ജല ശ്രോതസുകളില്‍ എത്തിച്ചേരാന്‍. കുളനടക്കുഴിയിലെ ഉയര്‍ന്ന ഭാഗത്താണ് ഇപ്പോള്‍ വെള്ളം ലഭിക്കാത്തത്. പ്രായമായവരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഈ പ്രദേശത്തെ വീടുകളില്‍ ഉണ്ട്. വിലകൊടുത്ത് വാങ്ങുന്ന വെള്ളം ഒരു ദിവസത്തേക്ക് പോലും തികയാറില്ല എന്നാണ് പ്രദേശവാസികളുടെ പരാതി. ഇവിടേയ്ക്ക് അടിയന്തിരമായി കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാനാണ് പ്രദേശവാസികളുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...