ഐ.​ടി.​എ​സ്.​ആ​ര്‍ കാ​മ്പസ് ന​വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ല്‍ ഗാ​ന്ധി കേ​ന്ദ്ര ട്രൈ​ബ​ല്‍ വ​കു​പ്പ് മ​ന്ത്രി അ​ര്‍​ജു​ന്‍ മു​ണ്ട​ക്ക് ക​ത്ത​യ​ച്ചു

For full experience, Download our mobile application:
Get it on Google Play

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി : വ​യ​നാ​ട് ചെ​ത​ല​യ​ത്തു​ള്ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ല്‍ സ്റ്റ​ഡീ​സ് ആ​ന്‍​ഡ് റി​സ​ര്‍​ച്​ (ഐ.​ടി.​എ​സ്.​ആ​ര്‍) കാ​മ്പ​സ് ന​വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ല്‍ ഗാ​ന്ധി കേ​ന്ദ്ര ട്രൈ​ബ​ല്‍ വ​കു​പ്പ് മ​ന്ത്രി അ​ര്‍​ജു​ന്‍ മു​ണ്ട​ക്ക് ക​ത്ത​യ​ച്ചു. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല ചെ​ത​ല​യം കാ​മ്പസ് ന​വീ​ക​ര​ണ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ച പ​ദ്ധ​തി​നി​ര്‍​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണി​ത്. ഗോ​ത്ര​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നും കേ​ര​ള​ത്തി​ന്റെ ത​ന​ത്‌ സം​സ്‌​കാ​ര​വും പൈ​തൃ​ക​വും പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ലോ​കോ​ത്ത​ര ഗ​വേ​ഷ​ണ​സ്ഥാ​പ​നം എ​ന്ന​നി​ല​യി​ല്‍ 2015ല്‍ ​സ്ഥാ​പി​ത​മാ​യ ഐ.​ടി.​എ​സ്.​ആ​ര്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന്‌ 2018 ജ​നു​വ​രി ആ​റി​ന് കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ട്രൈ​ബ​ല്‍ അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യ​ത്തി​ന് അ​ഭ്യ​ര്‍​ഥ​ന സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

അ​ധി​ക അ​ക്കാ​ദ​മി​ക് പ്രോ​ഗ്രാ​മു​ക​ള്‍, അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം, ക​രി​യ​ര്‍ അ​ഡ്വാ​ന്‍​സ്‌​മെ​ന്റ്, പ​രി​ശീ​ല​ന​കേ​ന്ദ്രം എ​ന്നി​വ സം​ബ​ന്ധി​ച്ച ​നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ്​ സ​മ​ര്‍​പ്പി​ച്ച​ത്. മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​പ​ദേ​ശ​പ്ര​കാ​രം 2018 ജ​നു​വ​രി എ​ട്ടി​ന്‌ കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നും കാ​ലി​ക്ക​റ്റ്‌ സ​ര്‍​വ​ക​ലാ​ശാ​ല നി​ര്‍​ദേ​ശം അ​യ​ച്ചി​രു​ന്നു. പ​ദ്ധ​തി​യു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച്‌ വ്യ​ക്ത​ത ന​ല്‍​ക​ണ​മെ​ന്നും ഐ.​ടി.​എ​സ്.​ആ​റി​ന്റെ ന​വീ​ക​ര​ണ​ത്തി​ന്‌ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്...

0
ദുബൈ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ...

ഇറാനിൽ യു.എസ് ആക്രമണം തുടരുന്നു ; റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ വ്യോമാക്രമണം നടത്തി

0
ടെഹ്റാൻ : ഇറാനിൽ വീണ്ടും ആക്രമണം നടത്തി യു.എസ്. തുടർച്ചയായ ആറാം...

വൈദ്യുതി നിയന്ത്രണം തുടരും ; 200 മെഗാവാട്ട് വാങ്ങാൻ കരാറിനായി ശ്രമം തുടങ്ങി

0
തിരുവനന്തപുരം : കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം...

ഇറാൻ നഗരങ്ങളിൽ വീണ്ടും യുഎസ് ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
തെഹ്റാൻ: ഇറാൻ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടർന്ന് യുഎസ്. തുടർച്ചയായ ആറാം...