കൈക്കൂലി വാങ്ങാൻ അനുവദിച്ചില്ല – സിഐക്കെതിരെ സ്ത്രീയുടെ പേരിൽ വ്യാജപരാതി ; മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചെക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങാന്‍ അനുവദിക്കാത്തതിന് സ്ത്രീയുടെ പേരില്‍ വ്യാജപരാതി തയാറാക്കി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കുടുക്കാന്‍ ശ്രമിച്ച മൂന്ന് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആര്യങ്കാവ് എക്‌സൈസ് ചെക്‌പോസ്റ്റിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.നിഷാദ്, എ. സലിം, സിവില്‍ എക്‌സൈസ് ഓഫിസര്‍ മുഹമ്മദ് ഷെഹിന്‍ എന്നിവരെയാണ് എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച പരാതിയില്‍ എക്‌സൈസ് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഗൂഢാലോചന കണ്ടെത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.അനിലാലിനെ വ്യാജപരാതിയിലൂടെ കടുക്കാന്‍ ശ്രമിച്ചെന്നാണ് കുറ്റം. കടയ്ക്കല്‍ സ്വദേശിയായ യുവതി പിതാവുമൊത്ത് കാറില്‍ വരുമ്പോള്‍ മഫ്തിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന അനിലാല്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി ലഭിച്ചത്. ഇതില്‍ എക്‌സൈസ് വിജിലന്‍സ് അന്വേഷണം നടത്തിയപ്പോഴാണ് ഗൂഢാലോചന പുറത്തായത്. പരാതിക്കാരിയില്ലെന്ന് മാത്രമല്ല പരാതിക്കൊപ്പം ഉണ്ടായിരുന്ന ചിത്രവും വ്യാജമായിരുന്നു.

തെങ്കാശിയിലാണ് ചിത്രം തയാറാക്കിയതെന്നും തെളിഞ്ഞു. ചെക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങാന്‍ സിഐ അനിലാല്‍ അനുവദിച്ചിരുന്നില്ല. ഇതിന്റെ വിരോധത്താല്‍ സിഐയെ കുടുക്കാനാണ് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വ്യാജപരാതി തയാറാക്കിയതെന്നാണ് എക്‌സൈസ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കൈക്കൂലി വാങ്ങിയതിന് എസ്.നിഷാദ്, എ.സലിം എന്നിവര്‍ ഇതിനു മുന്‍പ് സസ്‌പെന്‍ഷനിലായിട്ടുണ്ടെന്ന് എക്‌സൈസ് വിജിലന്‍സ് എസ്പി മുഹമ്മദ് ഷാഫി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെലങ്കാനയിൽ എസ്ഐആറിൽ വെട്ടിനിരത്തൽ ; 73 ലക്ഷത്തിലധികം വോട്ടർമാർ പുറത്ത്

0
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര...

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...