ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ വീട് അണുവിമുക്തമാക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി : കോവിഡ് 19 ജില്ലയില്‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്ത റാന്നി ഐത്തലയിലെ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബ താമസിച്ച രണ്ടുവീടുകള്‍ ഫയര്‍ഫോഴ്‌സിന്റെയും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അണുവിമുക്തമാക്കി.

അണുവിമുക്തമാക്കുന്നതിന് വീടുകള്‍ക്ക് അകത്തും പരിസരത്തും സോഡിയം ഹൈപ്പോ ക്ലോറേറ്റിന്‍റെ  നേര്‍പ്പിച്ച ലായനി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്‌പ്രേ ചെയ്തു.
ഇറ്റലിയില്‍ നിന്നെത്തിയ കുടുംബാഗങ്ങള്‍ സ്പര്‍ശിക്കാന്‍ ഇടയുള്ള വീടിന്‍റെയും പരിസരത്തെയും എല്ലാ വസ്തുക്കളിലും അണുനാശിനി തളിച്ചു. വീടിന് അകത്ത് കുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന ബെഡ്ഷീറ്റ് , കസേര പോലെയുള്ളവ സുരക്ഷിതമായി വീടിനു പുറത്ത് കൊണ്ടുവന്ന് അണുനാശിനി തളിച്ചു. പഴവങ്ങാടി പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. അബിതമോള്‍, പഴവങ്ങാടി പി.എച്ച്.സി ഡോ.എബിന്‍ മാത്യു, ഹെല്‍ത്ത് ഇന്‍പെക്ടര്‍ വിനോദ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍മാരായ മജിന്‍സ് മാത്യു, അഗസ്റ്റിന്‍ എന്നിവര്‍ മുന്‍കരുതലിന്‍റെ  ഭാഗമായ മാര്‍ഗനിര്‍ശങ്ങള്‍ നല്‍കി.

പത്തനംതിട്ട ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാര്‍, റാന്നി ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ ഓമനക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തു പേരടങ്ങുന്ന സംഘമാണ് അണുനാശിനി സ്‌പ്രേ ചെയ്തത്. സിവില്‍ ഡിഫന്‍സ് വാളണ്ടിയറും പങ്കാളിയായി. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ബോബി എബ്രഹാം, മുന്‍ പഞ്ചായത്തംഗം ഭദ്രന്‍ കല്ലക്കല്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...