കൊല്ലം : തിരക്കുകള്‍ക്കിടയിലും പാല്‍തു ജാന്‍വര്‍ കാണാനെത്തി മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം കാര്‍ണിവല്‍ തിയേറ്ററിലായിരുന്നു മന്ത്രി സിനിമ കാണാനെത്തിയത്. മുന്‍കൂട്ടി അറിയിപ്പൊന്നുമില്ലാതെയുള്ള മന്ത്രിയുടെ അപ്രതീക്ഷിത വരവ് കാണികള്‍ക്കും കൗതുകമായി. കുടിയാന്മല എന്ന ഗ്രാമത്തിലെ ഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ബേസില്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്.
സിനിമ ഇഷ്ടപെട്ടെന്നും കേരളത്തിലെ എല്ലാ വെറ്റിനറി ഡോക്ടര്‍മാരും ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് മന്ത്രി പ്രതികരിച്ചു. സ്വന്തം മക്കള്‍ക്ക് ഒരു അസുഖം വരുമ്പോ എങ്ങനെയാണ് നമ്മളവരെ പരിപാലിക്കുന്നത് അത് പോലെ ജോണി ആന്റണിയുടെ കഥാപാത്രം തന്റെ പശുവിനോട് കാണിക്കുന്ന സ്‌നേഹം ഉള്ളില്‍ തട്ടി എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രം തീയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്.





























