ജെ. ചിത്തരഞ്ജൻ പുരസ്ക്കാരം ; വെച്ചൂച്ചിറ ഗവ.ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് നേഴ്സ് ടി.എ ബിന്ദുവിന്

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റും മുൻ ആരോഗ്യവകുപ്പ് മന്ത്രിയുമായിരുന്ന ജെ. ചിത്തരഞ്ജൻ പുരസ്ക്കാരം അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍ നല്‍കിയ ആരോഗ്യ പ്രവര്‍ത്തകക്ക് നല്‍കും. വെച്ചൂച്ചിറ ഗവ.ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് നേഴ്സ് ടി.എ ബിന്ദുവിനാണ് പുരസ്ക്കാരം സമര്‍പ്പിക്കുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലേയും ഏറ്റവും കൂടുതൽ വാക്സിനേഷൻ പ്രവർത്തിയിലേർപ്പെട്ട ആരോഗ്യ പ്രവർത്തകർക്കാണ് ഇത്തവണത്തെ ജെ.ചിത്തരഞ്ജന്‍ പുരസ്ക്കാരം നൽകാൻ ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ 34500-ഓളം വാക്സിനേഷനാണ് ഇക്കാലയളവില്‍ ബിന്ദു നൽകിയത്.

അന്താരാഷ്ട്ര വനിതാ ദിനമായ നാളെ രാവിലെ 9.30 ന് വെച്ചൂച്ചിറ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ വെച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ അധ്യക്ഷന്‍ ബേബിച്ചൻ വെച്ചൂച്ചിറ പുരസ്ക്കാര സമർപ്പണം നടത്തും. ഫെഡറേഷൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്‍. മനോജ് ദത്ത്, ജില്ലാ സെക്രട്ടറി ടി.ജെ ബാബുരാജ്, പ്രസിഡന്റ് പി. രാജേഷ്, ഡിവിഷൻ സെക്രട്ടറി ആര്‍ അനിൽകുമാർ,
വെച്ചൂച്ചിറ യൂണിറ്റ് സെക്രട്ടറി കെ.ബി അജികുമാർ എന്നിവർ പ്രസംഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...