പമ്പാനദിയുടെ തീരങ്ങളില്‍ കൈയ്യേറ്റം വ്യാപകമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : അത്തിക്കയം മേഖലയില്‍ പമ്പാനദിയുടെ തീരങ്ങളില്‍ കൈയ്യേറ്റം വ്യാപകമാവുന്നു. നദീ തീരത്തെ കൈയ്യേറിയ സ്ഥലങ്ങള്‍ മതിലുകള്‍ കെട്ടിതിരിച്ച് കൃഷിയും ഇറക്കി തുടങ്ങി കൈയ്യേറ്റക്കാര്‍. പരാതി ഉന്നയിച്ചിട്ടും അധികൃതര്‍ക്ക് അനക്കമില്ല. 2018ലെ മഹാപ്രളയത്തില്‍ നദിയില്‍ ചെളിയടിഞ്ഞ് രൂപപെട്ട തുരുത്തുകളും മണ്‍തിട്ടകളുമാണ് ഇത്തരത്തില്‍ കൈയ്യേറ്റക്കാര്‍ സ്വന്തമാക്കുന്നത്. കോവിഡ് കാലത്ത് ലോക്ക്ഡൗണിന്‍റെ സമയത്താണ് കൈയ്യേറ്റം വ്യാപകമായത്.

കൈയ്യേറിയ സ്ഥലങ്ങള്‍ സര്‍വ്വേ നടത്തി ഒഴിപ്പിക്കണമെന്നാവശ്യവും ഇതോടെ ശക്തമായി. അത്തിക്കയം പാലം മുതല്‍ മുകളിലേയ്ക്കു സഞ്ചരിച്ചാല്‍ വിവിധ സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ തീരങ്ങള്‍ വ്യാപകമായി കൈയ്യേറിരിക്കുന്നത് കാണാനാകും. അത്തിക്കയം ജംങ്ഷനില്‍ നിന്നും സഹകരണ ബാങ്കിലേയ്ക്ക് പോകുന്ന റോഡിലെ പാലത്തിനു സമീപം വസ്തു ഉടമകള്‍ വ്യാപകമായി സ്ഥലം കൈയ്യേറി മതിലുകള്‍ കെട്ടി തിരിച്ച് നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ട്. പാലം മുതല്‍ തുടങ്ങുന്ന കൈയ്യേറ്റം കിലോമീറ്ററുകള്‍ ദൂരം വരെയുണ്ട്. ഇവിടങ്ങളില്‍ ഇപ്പോള്‍ കൃഷിയും ഇറക്കി തുടങ്ങിയിട്ടുണ്ട്.

പമ്പാനദിയില്‍ ചേരുന്ന കരണംകുത്തി തോടിന്‍റെ സ്വാഭാവിക ഒഴുക്കിനെപ്പോലും തടസ്സപ്പെടുത്തുന്ന രീതിയിലാണ് കൈയ്യേറ്റം നടന്നിരിക്കുന്നത്. നദിയുടെ തിട്ടയോടു ചേര്‍ന്നു തെങ്ങുകള്‍ വച്ചു പിടിപ്പിക്കുകയാണിവര്‍. ആദ്യം പച്ചക്കറി കൃഷിയുടെ പേരില്‍ തുടങ്ങുന്ന ചെറിയ കൈയ്യേറ്റങ്ങള്‍ പിന്നീട് മറ്റു കൃഷിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത്തരം നിരവധി കൈയ്യേറ്റങ്ങള്‍ ഇവിടങ്ങളില്‍ സാധാരണമായിരിക്കുകയാണ്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മ കൈയ്യേറ്റം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്നാണ് നാട്ടുകാരുടെ പരാതി. കൈയ്യേറ്റം വ്യാപകമായതോടെ നദിയുടെ സ്വാഭാവിക വീതി പലയിടത്തും കുറഞ്ഞിട്ടുണ്ട്. അടിയന്തരമായി കൈയ്യേറ്റ സ്ഥലങ്ങള്‍ സര്‍വ്വേ നടത്തി ഒഴിപ്പിച്ചെടുക്കാവാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...