Thursday, July 3, 2025 4:13 pm

നാട്ടിൽ താരമായി “ചക്ക”

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയാളികൾക്ക് എന്നും പ്രിയപെട്ടതാണ് ചക്കയും ചക്ക ഉത്പന്നങ്ങളും. കേരളത്തിൽ സീസൺ സമയത്ത് സുലഭമായി കാണപ്പെടുന്ന ചക്കയോട് ഇതര സംസ്ഥാനക്കാർക്കും മറ്റ് രാജ്യക്കാർക്കും  പ്രിയമേറെയാണ്. സീസണായതോടെ വിളഞ്ഞതും അല്ലാത്തതുമായ ചക്ക ശേഖരിക്കുവാൻ നിരവധി കച്ചവടക്കാരാണ് കോന്നിയിൽ എത്തുന്നത് .കച്ചവടക്കാർ വഴി ശേഖരിക്ക പെടുന്ന ചക്ക പഴമായും പൊടിയായും മറ്റ് മൂല്യ വർധിത ഉത്പന്നങ്ങളായും മാറ്റുവാൻ വിവിധ സംസ്ഥാനങ്ങളിലേക്ക് ചക്ക കയറ്റി അയക്കുകയാണ് ചെയ്യുന്നത്.ഒരു മാസത്തിലേറെയായി കച്ചവടക്കാർ ചക്ക ശേഖരിക്കുവാൻ തുഅടങ്ങിയിട്ട്.വിളവായ ചക്കയും വിളവ് എത്താത്ത ചക്കയും പ്രത്യേകമായാണ് ശേഖരിക്കുന്നത്.പഴ തലമുറക്ക് ചക്ക സുപരിചിതമാണെങ്കിലും പുതിയ തലമുറക്ക് ചക്ക വെട്ടുകയും പാചകം ചെയ്യുകയും ചെയ്യുന്ന രീതി അത്ര സുപരിചിതമല്ല.അരക്ക് നീക്കിയാൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്.ചുളയും കുരുവും പാടയും ഉൾപ്പടെ പാചകം ചെയ്യാൻ ഉപയോഗിക്കുന്നു.ചവിണിയും പുറംതോലും കന്നുകാലികൾക്ക് തീറ്റയായി നൽകാറുമുണ്ട്.അയൽ സംസ്ഥാനങ്ങളിലെ കമ്പനികളിലേക്കും ബേക്കറികളിലേക്കും ചക്ക കൂടുതൽ ആവശ്യമായതിനാൽ കൂടുതൽ ചക്ക കയറ്റി അയക്കപെടുന്നുണ്ട്.വിളവായ ചക്ക ഒന്നിന് പത്ത് മുതൽ ഇരുപത് രൂപ വരെയാണ് നൽകുന്നത്.ചക്ക വിളഞ്ഞ് പെട്ടന്ന് പഴുത്ത് പോകും എന്നതിനാൽ വേഗം തന്നെ ഉടമസ്ഥർ ചക്ക കച്ചവടക്കാർക്ക് നൽകാറുമുണ്ട്.എന്നാൽ ഇടനിലക്കാരായ കച്ചവടക്കാർ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചക്ക കയറ്റി അയക്കുമ്പോൾ മികച്ച വില ലഭിക്കുണ്ടെങ്കിലും ഉടമസ്ഥർക്ക് അത്രയും വില ലഭിക്കുന്നിലെന്നും ഉടമസ്ഥർക്ക് പരാതി ഉണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് വിഡി സതീശൻ

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി...

കോന്നി വെള്ളാട്ട് തോട്ടിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

0
കോന്നി : തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ...