കോന്നി : മലയാളികൾക്ക് എന്നും പ്രിയപെട്ടതാണ് ചക്കയും ചക്ക ഉത്പന്നങ്ങളും. കേരളത്തിൽ സീസൺ സമയത്ത് സുലഭമായി കാണപ്പെടുന്ന ചക്കയോട് ഇതര സംസ്ഥാനക്കാർക്കും മറ്റ് രാജ്യക്കാർക്കും പ്രിയമേറെയാണ്. സീസണായതോടെ വിളഞ്ഞതും അല്ലാത്തതുമായ ചക്ക ശേഖരിക്കുവാൻ നിരവധി കച്ചവടക്കാരാണ് കോന്നിയിൽ എത്തുന്നത് .കച്ചവടക്കാർ വഴി ശേഖരിക്ക പെടുന്ന ചക്ക പഴമായും പൊടിയായും മറ്റ് മൂല്യ വർധിത ഉത്പന്നങ്ങളായും മാറ്റുവാൻ വിവിധ സംസ്ഥാനങ്ങളിലേക്ക് ചക്ക കയറ്റി അയക്കുകയാണ് ചെയ്യുന്നത്.ഒരു മാസത്തിലേറെയായി കച്ചവടക്കാർ ചക്ക ശേഖരിക്കുവാൻ തുഅടങ്ങിയിട്ട്.വിളവായ ചക്കയും വിളവ് എത്താത്ത ചക്കയും പ്രത്യേകമായാണ് ശേഖരിക്കുന്നത്.പഴ തലമുറക്ക് ചക്ക സുപരിചിതമാണെങ്കിലും പുതിയ തലമുറക്ക് ചക്ക വെട്ടുകയും പാചകം ചെയ്യുകയും ചെയ്യുന്ന രീതി അത്ര സുപരിചിതമല്ല.അരക്ക് നീക്കിയാൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്.ചുളയും കുരുവും പാടയും ഉൾപ്പടെ പാചകം ചെയ്യാൻ ഉപയോഗിക്കുന്നു.ചവിണിയും പുറംതോലും കന്നുകാലികൾക്ക് തീറ്റയായി നൽകാറുമുണ്ട്.അയൽ സംസ്ഥാനങ്ങളിലെ കമ്പനികളിലേക്കും ബേക്കറികളിലേക്കും ചക്ക കൂടുതൽ ആവശ്യമായതിനാൽ കൂടുതൽ ചക്ക കയറ്റി അയക്കപെടുന്നുണ്ട്.വിളവായ ചക്ക ഒന്നിന് പത്ത് മുതൽ ഇരുപത് രൂപ വരെയാണ് നൽകുന്നത്.ചക്ക വിളഞ്ഞ് പെട്ടന്ന് പഴുത്ത് പോകും എന്നതിനാൽ വേഗം തന്നെ ഉടമസ്ഥർ ചക്ക കച്ചവടക്കാർക്ക് നൽകാറുമുണ്ട്.എന്നാൽ ഇടനിലക്കാരായ കച്ചവടക്കാർ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചക്ക കയറ്റി അയക്കുമ്പോൾ മികച്ച വില ലഭിക്കുണ്ടെങ്കിലും ഉടമസ്ഥർക്ക് അത്രയും വില ലഭിക്കുന്നിലെന്നും ഉടമസ്ഥർക്ക് പരാതി ഉണ്ട്.
നാട്ടിൽ താരമായി “ചക്ക”
Recent News
Advertisment