പന്തളം കെഎസ്ആർടിസി ജീവനക്കാരെ ബ്രത്ത് അനലൈസറിൽ കുടുക്കിയത് ചക്ക

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം കെഎസ്ആർടിസി ജീവനക്കാരെ കുരുക്കിലാക്കി ചക്കപ്പഴം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഡ്യൂട്ടിക്ക് കയറുംമുമ്പ് കെഎസ്ആർടിസി സെന്ററിലെ ജീവനക്കാർക്കുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് ആദ്യം രണ്ടുപേർക്ക് 16 ശതമാനം ആൽക്കഹോൾ യന്ത്രത്തിൽ കാണിച്ചത്. ഇവർക്കെതിരെ നടപടിക്കുള്ള നീക്കം ആരംഭിച്ചപ്പോഴാണ് ഒരാൾ മദ്യപിക്കാറില്ലെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് സംശയം തോന്നി സെന്ററിലെ സ്ത്രീകളടക്കം എല്ലാ ജീവനക്കാരെയും ബ്രീത്ത് അനലൈസറുപയോഗിച്ച് പരിശോധിച്ചപ്പോൾ എല്ലാവരിലും 16 ശതമാനം ആൽക്കഹോൾ കണ്ടെത്തി.

അപ്പോഴാണ് രാവിലെ എല്ലാവരും ഒരു ജീവനക്കാരൻ കൊണ്ടുവന്ന ചക്കപ്പഴം വയറുനിറച്ച്‌ കഴിച്ചത് ഓർത്തത്. ചക്കപ്പഴത്തിൽ കുറഞ്ഞയളവിൽ ആൽക്കഹോൾ കണ്ടന്റുള്ളതാണ് ജീവനക്കാരെ കുടുക്കിയത്. കൂടുതൽ കഴിച്ചപ്പോൾ ആൽക്കഹോളിന്റെ അളവ് രക്തത്തിൽ കൂടുതൽ കാണിച്ചതാണ് ബ്രീത്ത് അനലൈസർ യന്ത്രത്തിൽ വെളിവായത്. ഇതോടെ ജീവനക്കാരുടെ പേരിലുള്ള നടപടി അവസാനിപ്പിച്ച് എല്ലാവരും ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...