കൊച്ചി: മാണി വിഭാഗത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ ഡി എഫിലേക്കെത്തുമെന്ന സൂചന നല്‍കി സ്‌കറിയാ തോമസ്. അനൂപ് ഇടത് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും രഹസ്യ വിവരം. ചര്‍ച്ചകള്‍ക്ക് പിന്നില്‍ യാക്കോബായ സഭയ്‌ക്ക് ബന്ധമുണ്ടെന്നും സ്‌കറിയ തോമസ് വ്യക്തമാക്കി. യു ഡി എഫില്‍ നിന്ന് അനൂപ് ജേക്കബിന് പിറവത്ത് ജയിക്കാനാകില്ല. ഇടതുമുന്നണിക്ക് കീഴില്‍ കേരള കോണ്‍ഗ്രസുകളുടെ ഐക്യമാണ് ലക്ഷ്യമെന്നും സ്‌കറിയ തോമസ് വ്യക്തമാക്കി. അനൂപ് ജേക്കബ് ഇടത് പാളയത്തിലെത്തുമെന്ന വാര്‍ത്ത തളളാതെ മന്ത്രി ഇ പി ജയരാജനും രംഗത്തെത്തി.
അതേസമയം ഇടതുനേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അനൂപ് ജേക്കബ് രംഗത്തെത്തി. ഇപ്പോള്‍ യു ഡി എഫിലാണ്. സീറ്റ് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അനൂപ് വ്യക്തമാക്കി. സ്‌കറിയ തോമസ് എന്തിന് ഇങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അനൂപ് ജേക്കബ് പറഞ്ഞു.