തിരുവനന്തപുരം : പോലീസ് മര്‍ദനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പോലീസ് നിയമ വിരുദ്ധപ്രവൃത്തി ചെയ്യുന്നത് അഹങ്കാരം കൊണ്ട്. നിയമമാണ് ജനാധിപത്യത്തിലെ രാജാവ്. അതു നിയമം നടപ്പാക്കുന്നവർക്കും ബാധകമാണെന്നും ജേക്കബ് പുന്നൂസ് കുറിച്ചു. ഞാന്‍ കൊച്ചുരാജാവാണെന്ന അഹങ്കാരമാണിത്. എന്ത് പ്രകോപനം വന്നാലും നിയമം ലംഘിക്കാതിരിക്കുന്നതാണ് നിയമപാലകന്‍റെ മനോവീര്യമെന്നും കസ്റ്റഡിയിലുള്ളവരെ മര്‍ദിക്കുന്നത് ഭീരുവിന്‍റെ പ്രതികാരമെന്നും ജേക്കബ് പുന്നൂസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
നിയമമാണ് ജനാധിപത്യത്തിലെ രാജാവ് ; കസ്റ്റഡിയിലുള്ളവരെ മര്‍ദിക്കുന്നത് ഭീരുവിന്‍റെ പ്രതികാരമെന്ന് ജേക്കബ് പുന്നൂസ്
RECENT NEWS
Advertisment