തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഡോ. ജേക്കബ് തോമസ്. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ ഗുണ്ടകളാല്‍ കൊല്ലപ്പെട്ടവരുടെയും പോലീസ് കസ്റ്റഡിയിലെ ക്രൂരതയില്‍ കൊല്ലപ്പെട്ടവരുടെയും പേരുകളാണ് ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
ഷുഹൈബ് , ശരത് ലാല്‍, കൃപേഷ് , കെവിന്‍, മധു, ശ്രീജിത്ത്, രാജ് കുമാര്‍. ടി.പി, ജിഷ, അഭിമന്യു, , ജിഷ്ണു, ഷുക്കൂര്‍, വിനായകന്‍, എന്നിവരും ഈ ഓണം ഉണ്ണാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ഓര്‍മ്മയോടെ ഏവര്‍ക്കും ഓണാശംസകള്‍ ജേക്കബ് തോമസ് കുറിച്ചു.
https://www.facebook.com/jacobthomasphd/posts/1687815748040528