Tuesday, May 14, 2024 10:03 am

വരുന്ന നാലുമാസം മികച്ച പ്രകടനം കാഴ്‌ചവച്ചാല്‍ പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയ‌്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: വരുന്ന നാലുമാസം മികച്ച പ്രകടനം കാഴ്‌ചവച്ചാല്‍ പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയ‌്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. നിയമസഭാ ഇലക്ഷനില്‍ ബിജെപിയ‌്‌ക്ക് വേണ്ടി മത്സരിക്കാനൊരുങ്ങുന്നതിനിടെയാണ് ജേക്കബ് തോമസിന്‍റെ പരാമര്‍ശം. ഭരണത്തിലുള്ള സര്‍ക്കാരിന് തീര്‍ച്ചയായും ഒരു മേല്‍കൈ തിരഞ്ഞെടുപ്പില്‍ ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമായിരുന്നു എല്‍ഡിഎഫിന്‍റെ വിജയ ഫോര്‍മുല. അത്തരത്തിലുള്ള നീക്കം നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചയ‌്ക്ക് സാദ്ധ്യതയുണ്ടെന്ന് ജേക്കബ് തോമസ് നിരീക്ഷിക്കുന്നു.

കിറ്റും, ക്ഷേമ പെന്‍ഷനും ജനങ്ങളുടെ പണമാണെങ്കിലും സര്‍ക്കാരിന്‍റെ മുഖചിത്രം മാറ്റി. 21 വയസുകാരിയെ പോലും മേയര്‍ ആക്കാന്‍ കാണിച്ച ധൈര്യം സര്‍ക്കാരിന് വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. മറ്റ് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശ്രദ്ധചെലുത്തിയാല്‍ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.

ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരം ജനങ്ങളും ഇത്തവണ ബിജെപിയോട് അടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം മികച്ചതാണെങ്കില്‍ എന്‍ഡിഎക്ക് വിജയം ഉണ്ടാകും. ഒരു 20 ട്വന്റിക്കാകുമെങ്കില്‍ എന്‍ഡിഎക്ക് എന്തുകൊണ്ട് ഭരണം പിടിക്കാന്‍ ആകില്ല..? കേരളത്തിലെ ജനങ്ങള്‍ക്ക് സ്ഥായിയായ എല്‍ഡിഎഫ്-യുഡിഎഫ് സ്നേഹമില്ല. എന്നാല്‍ യുഡിഎഫിന് കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്തതിനാല്‍ കാര്യങ്ങള്‍ അവര്‍ക്ക് പ്രതികൂലമാണ്. മികച്ച സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ മാത്രമെ ഇരുകൂട്ടര്‍ക്കും വിജയം ഉണ്ടാക്കാന്‍ കഴിയൂ എന്നാണ് മുന്‍ ഡി‌ജിപിയുടെ നിരീക്ഷണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുളനട മെഡിക്കൽ ട്രസ്റ്റും ഇന്ത്യൻ ദന്തൽ അസോസിയേഷനും ചേർന്ന് സൗജന്യ പ്രമേഹ രോഗ നിർണയ...

0
ഓമല്ലൂർ : മുള്ളനിക്കാട് വെള്ളംകുളങ്ങര ദേവി ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ കുളനട...

ഓൺലൈൻ തട്ടിപ്പിന് വ്യാജ സിം കാർഡുകൾ വ്യാപകമായി ഉപയോഗിക്കുന്നു

0
മ​ല​പ്പു​റം: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യി വ്യാ​ജ സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി...

ഡ്രൈവിംഗ് ടെസ്റ്റിന് പത്തനംതിട്ടയിൽ ഇന്നലെ എത്തിയത് 16 പേർ

0
പത്തനംതിട്ട : ഡ്രൈവിംഗ് സ്കൂളുകളുടെ നിസഹകരണത്തിനിടെ ഇന്നലെ പത്തനംതിട്ട ആർ.ടി.ഒയുടെ കീഴിൽ...

മുടിയൂർക്കോണം ജനകീയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഡയബറ്റിക് ക്യാമ്പ് സംഘടിപ്പിച്ചു

0
പന്തളം : മുടിയൂർക്കോണം ജനകീയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇന്നോവേറ്റീവ് ഇന്റർ നാഷണൽ...