മധുരയില്‍ ജെല്ലിക്കെട്ട് വേദിയില്‍ കര്‍ഷക നിയമത്തിനെതിരേ കരിങ്കൊടിയുയര്‍ത്തി പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മധുര അവണിയാപുരം ജല്ലിക്കെട്ട് വേദിയിൽ കർഷക നിയമത്തിനെതിരേ പ്രതിഷേധം. കരിങ്കൊടിയേന്തിയാണ് പ്രിഷേധമുണ്ടായത്. പ്രതിഷേധക്കാർ കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രിക്കെതിരേയും മുദ്രാവാക്യം വിളിച്ചു. ജല്ലിക്കെട്ട് കാളകളെ മെരുക്കാൻ വന്ന ആളുകളിൽ നിന്നാണ് പ്രതിഷേധം ഉയർന്നത്. അവർ കരിങ്കൊടി ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. മുദ്രാവാക്യം ഉയർന്ന ഉടനെ പോലീസ് ഇവരെ പിടിച്ചു മാറ്റി. പിന്നീട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി വേദിയിലെത്തി അൽപസമയം കഴിഞ്ഞാണ് പ്രതിഷേധമുയർന്നത്. ഈ സർക്കാരിന് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി ഇവിടെ പ്രസംഗിച്ചിരുന്നു. ഡൽഹിയിലിരിക്കുന്ന ചിലർ തമിഴ് സംസ്കാരത്തേയും ഭാഷയേയും എതിർക്കുന്നു. അവർക്കുള്ള മറുപടി കൂടിയായാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ട് കണ്ട് രാഹുൽ ഇന്ന് ഡൽഹിയിലേക്ക് മടങ്ങും. മറ്റ് പൊതുപരിപാടികൾ മധുരയിലില്ല. ഡിഎംകെ യുവജന വിഭാഗം അധ്യക്ഷൻ ഉദയനിധി സ്റ്റാലിനും ജെല്ലിക്കെട്ട് കാണാനെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...