വിശാഖപട്ടണം: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മ്മിള. അച്ഛന്‍ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജന്മവാര്‍ഷിക ദിനമായ ജൂലായ് 8നാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. വൈ എസ് ആര്‍ കോണ്‍ഗ്രസ് ടികെറ്റില്‍ നേരത്തേ നിയമസഭാംഗമായ മാതാവ് വൈ എസ് വിജയലക്ഷ്മിയും പരിപാടിയില്‍ പങ്കെടുക്കും. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ വിജയലക്ഷ്മി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
വെള്ളിയാഴ്ച ശര്‍മ്മിളയുടെ നേതൃത്വത്തില്‍ ഖമ്മം ജില്ലയില്‍ ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് സങ്കല്‍പ സഭയെന്ന പേരില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചിരുന്നു. ഖമ്മത്തെ പവിലിയന്‍ മൈതാനത്ത് നടന്ന സങ്കല്‍പ്പ സഭയിലാണ് പാര്‍ടി പ്രഖ്യാപിക്കുന്ന തിയതി ശര്‍മ്മിള പ്രഖ്യാപിച്ചത്. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ ലോടസ് പോണ്ട് വസതിയില്‍നിന്ന് ആയിരം വാഹനങ്ങളുടെ അകമ്ബടിയോടെയാകും ഷാര്‍മിള സമ്മേളനവേദിയില്‍ എത്തിയത്. മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ ശക്തികേന്ദ്രമായിരുന്നു എന്നതു പരിഗണിച്ചാണ് ഖമ്മം തന്റെ ശക്തി പ്രകടനത്തിന് ശര്‍മ്മിള വേദിയാക്കിയത്. കോവിഡ് വ്യാപനം തടയാനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ഒരു ലക്ഷം ആളുകളെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.