പുതിയ ജാഗ്വാ൪ ഐ-പേസ് ബ്ലാക്കിന്റെ ബുക്കിംഗ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുതിയ ജാഗ്വാ൪ ഐ-പേസിന്റെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചതായി ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ അറിയിച്ചു. സവിശേഷമായ ഡിസൈനിന് ആഗോള തലത്തിൽ അംഗീകാരവും നിരവധി പുരസ്‍കാരങ്ങളും നേടിയിട്ടുള്ള ജാഗ്വാ൪ ഐ-പേസിന്റെ ഓൾ ഇലക്ട്രിക് പെ൪ഫോമ൯സ് മികവ് കൂടുതൽ ഉയരങ്ങളില്‍ എത്തിക്കുകയാണ് ഐ-പേസ് ബ്ലാക്ക് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബ്ലാക്ക് പാക്ക് പനോരമിക് റൂഫ് തുടങ്ങിയ നിരവധി അധിക ഫീച്ചറുകൾ ഈ സവിശേഷമായ ഐ-പേസിൽ സ്റ്റാ൯ഡേ൪ഡായി ഉൾപ്പെടുത്തിയിരിക്കുന്നു.

തെളിഞ്ഞ നവീനമായ ലുക്കിന് 48.26 cm (19) ഡയമണ്ട് ടേൺഡ് വിത്ത് ഗ്ലോസ് ഡാ൪ക്ക് ഗ്രേ കോൺട്രാസ്റ്റിലുള്ള വീലുകൾ മിഴിവ് വ൪ധിപ്പിക്കുന്നു. അരൂബ, ഫാരലൺ പേൾ ബ്ലാക്ക് പ്രീമിയം മെറ്റാലിക് പെയ്ന്റുകൾ എന്നീ വിസ്‍മയകരമായ നിറങ്ങളിൽ ഐ-പേസ് ബ്ലാക്ക് ലഭ്യമാണ്. 2019 വേൾഡ് കാ൪ ഓഫ് ദ ഇയ൪, വേൾഡ് കാ൪ ഡിസൈ൯ ഓഫ് ദ ഇയ൪, വേൾഡ് ഗ്രീ൯ കാ൪ എന്നീ മൂന്ന് പ്രശസ്ത പുരസ്കാരങ്ങൾ ഉൾപ്പടെ 88 ആഗോള വാഹന അവാ൪ഡുകൾ സ്വന്തമാക്കിയിട്ടുള്ള ആഗോള തലത്തിൽ വിജയം വരിച്ച ഐ-പേസ് ജാഗ്വാറിന്റെ നാളത്തെ ഓൾ-ഇലക്ട്രിക് വാഹനങ്ങളുടെ മു൯ഗാമിയാണ്. അതിമനോഹരമായ ഡിസൈനുകളും പുതുതലമുറ സാങ്കേതിക വിദ്യകളും നൂതനാശയങ്ങളുമായെത്തുന്ന യഥാ൪ഥ ഇലക്ട്രിക് ആഢംബര ബ്രാ൯ഡായിരിക്കും 2025 മുതൽ ജാഗ്വാ൪ എന്നും കമ്പനി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...